ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 17 —

പോകയില്ല എന്നു ഋഗ്വേദസംഹിത ഉത്ഭവിച്ചകാ
ലത്തു തന്നെ വിചാരിച്ചിരുന്നു എന്നതിന്നു പിതൃക്ക
ളുടെ ആരാധന മതിയായ സാക്ഷ്യമാകുന്നു.

മനുഷ്യന്റെ അമൎത്യതയെ കുറിച്ച ക്ലിപ്തമായി
ബ്രാഹ്മണങ്ങളിലാകുന്നു പറഞ്ഞിരിക്കുന്നതു. ഒന്നാ
മതു അമൎത്യത പ്രാപിച്ചതു ദേവന്മാരാകുന്നു.

“ആദിയിൽ ദേവന്മാർ മൎത്യന്മാരായിരുന്നു. എങ്കി
ലും പ്രാൎത്ഥനാശക്തി എന്നു അൎത്ഥമുള്ള ബ്രഹ്മത്താൽ
അവർ പ്രാപ്തന്മാരായിത്തീൎന്നപ്പോൾ അമൃതന്മാ
രായി ഭവിച്ചു.”

ദേവന്മാർ അമൎത്യത പ്രാപിച്ചതെങ്ങിനെ എന്ന
തിന്നു വേറൊരു ദൃഷ്ടാന്തം പറയുന്നു.

“ഒരിക്കൽ ദേവന്മാർ യാഗം കഴിക്കുമ്പോൾ അസു
രന്മാരാലുപദ്രവമുണ്ടായി. ദേവന്മാരുടെ യാഗത്തെ
ഒക്കയും അസുരന്മാർ നശിപ്പിക്കയും അഗ്നീധര
എന്ന അഗ്നിയിലേക്കു ഓടിക്കയും ചെയ്തു. അവിടെ
നിന്നു അവർ അമൎത്യത പ്രാപിച്ചു.” ശതപത ബ്രാ
ഹ്മണം ΙΙΙ. 6, 1. 8. (കചന്റെ കഥ.)

ദേവന്മാർ യാഗത്താൽ അമൎത്യത പ്രാപിച്ച
പ്പോൾ മൃത്യു, ഇനി മനുഷ്യരും അമൎത്യത പ്രാപിക്കും
എന്നും അതിനാൽ തനിക്കു ആരേയും കിട്ടുകയില്ലെ
ന്നും സങ്കടം പറഞ്ഞപ്പോൾ ദേവന്മാർ, മൎത്യതയി
ലൂടെ അല്ലാതെ ഇനി ആരും അമൎത്യത പ്രാപിക്ക
യില്ല എന്നു വാഗ്ദാനം ചെയ്തു. അതുകൊണ്ടു മനു
ഷ്യൻ മരണശേഷം മാത്രമേ അമൎത്യത പ്രാപിക്ക
യുള്ളു. അസാധാരണ സുകൃതത്താൽ ചിലൎക്കു മര
ണം കൂടാതെ അമൎത്യത പ്രാപിക്കാം. ശതപത Χ.

"https://ml.wikisource.org/w/index.php?title=താൾ:56E236.pdf/19&oldid=197721" എന്ന താളിൽനിന്ന് ശേഖരിച്ചത്