ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 20 —

ക്ഷേപിച്ചുപറയാം. മനുഷ്യൻ ഇവിടെ പ്രവൃത്തി
ക്കുന്നതിന്നനുസാരമായി ഭാഗ്യനിൎഭാഗ്യങ്ങൾ പരത്തി
ലനുഭവിക്കും. മനുഷ്യന്റെ സല്ക്കൎമ്മദുഷ്കൎമ്മങ്ങൾ മര
ണശേഷം ദേവന്മാർ ഒരു തുലാസ്സിലിട്ടു തൂക്കുമ്പോൾ
ഏതൊന്നു അധികം തൂങ്ങുന്നുവോ അതിന്നു അനുസാ
രമായി ഭഗ്യനിൎഭാഗ്യങ്ങൾ ഉണ്ടാകും (ശതപതബ്രാ
ഹ്മണം XΙ. 2, 7. 33). ഭക്തന്മാൎക്കു സ്വൎഗ്ഗഭാഗ്യമു
ണ്ടാകും. എല്ലാ പ്രാകൃതസന്തോഷങ്ങൾക്കും അ
വിടെ തഞ്ചം വരും. അവനവന്നു ഇഷ്ടാനുസാരം
തടസ്ഥം കൂടാതെ പ്രവൃത്തിക്കാവുന്നതാകുന്നു. ദേഹ
ത്തോടു കൂടെ സ്വൎഗ്ഗത്തിൽ പ്രവേശിക്കുന്നതു മഹാ
ഭാഗ്യമാകുന്നു. അവരുടെ ദേഹി ഭൂമിയിൽ വെച്ചു
അവർ ചെയ്ത യാഗമാകുന്നു. ചില യാഗങ്ങളാൽ
മരണം കൂടാതെ സ്വൎഗ്ഗത്തിൽ പ്രവേശിക്കാം. തന്നെ
ത്താൻ യാഗമാക്കുന്നവൻ സ്വൎഗ്ഗത്തിൽ അതിശ്രേഷ്ഠ
നായ്വിളങ്ങും. എല്ലാ മനുഷ്യരും ദേഹത്തോടുകൂടെ
സ്വൎഗ്ഗത്തിൽ പ്രവേശിക്കുന്നതല്ല. പുണ്യവിശിഷ്ടത
കുറഞ്ഞിരിക്കുന്നവരുടെ ദേഹി മാത്രമേ സ്വൎഗ്ഗ
ത്തിൽ ചെല്ലുകയുള്ളു. അവരുടെ ദേഹം മൃത്യുവിന്നു
ള്ളതാകുന്നു. അങ്ങിനേത്തവരുടെ പഞ്ചേന്ദ്രിയ
ങ്ങൾ സൂൎയ്യൻ ചന്ദ്രൻ വായു ആകാശം വെള്ളം എ
ന്നിവയിലേക്കു പോകും. അവരുടെ ദേഹം ഭൂമിയി
ലേക്കും രോമങ്ങൾ വൃക്ഷങ്ങളിലേക്കും ചെല്ലും. മനു
ഷ്യൻ ഏതു ദൈവത്തെ ആരാധിക്കുന്നുവോ ആ ദൈ
വത്തിന്റെ അടുക്കലേക്കാകുന്നു മരണശേഷം ചെല്ലു
ന്നതു. വിശദേവയാഗം ചെയ്യുന്നവൻ വിശ്വദേവ
കളെ പ്രാപിക്കും. ആദിത്യഭക്തൻ ആദിത്യനെ പ്രാ

"https://ml.wikisource.org/w/index.php?title=താൾ:56E236.pdf/22&oldid=197724" എന്ന താളിൽനിന്ന് ശേഖരിച്ചത്