ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 27 —

മാകുന്ന പുരുഷനെവിടെയായിരുന്നു എന്നു ചോ
ദിച്ചതിന്നു ബ്രാഹ്മണന്നു ഉത്തരം പറവാൻ കഴി
ഞ്ഞില്ല. അപ്പോൾ രാജാവു, പുരുഷൻ തന്റെ ജ്ഞാ
നത്തെ ജീവകരണങ്ങളിലെ ജ്ഞാനത്തോടു ചേൎത്തു
ഹൃദയത്തിൽ ശ്വാസമായി സ്വസ്ഥത അനുഭവിച്ചു
എന്നും അവൻ ഉറങ്ങുമ്പോൾ ആത്മാവു സ്വപ്നാ
വസ്ഥയിൽ സഞ്ചരിക്കയോ താൻ രാജാവാണെന്നു
ഊഹിക്കയോ ചെയ്തു എന്നും പറഞ്ഞു. അതേസമ
യത്തു അവന്റെ ദേഹത്തിൽ അതു യഥേഷ്ടം പെരു
മാറിക്കൊണ്ടിരുന്നു. സ്വപ്നമില്ലാത്ത ഗാഢനിദ്രയി
ലോ ആത്മാവു ശരീരത്തിന്റെ എഴുപത്തീരായിരം
നാഡികളിൽ കൂടെ വ്യാപരിച്ചു ഹൃദയത്തിൽനിന്നു
അതിന്റെ സ്വന്തകോശത്തിൽ ചെന്നു വസിക്കും.
ഈ ജീവകരണങ്ങളെയും കാണുന്ന സൎവ്വത്തേയും
തന്നിലേക്കുതന്നെ ചേൎത്തശേഷം ആത്മാവു സുഷു
പ്തിയിൽ പ്രവേശിക്കും.

മീതെ പ്രസ്താവിച്ചതിൽനിന്നു ബ്രഹ്മത്തിന്റെ
ജാഗ്രത, സ്വപ്നം, സുഷുപ്തി എന്നീ മൂന്നു അവസ്ഥ
കളിൽ ഉള്ള അനുഭവം എന്തെന്നു കാണുന്നു. ബ്രഹ്മ
ത്തിന്റെ നാലാമത്തെ അവസ്ഥ തുൎയ്യമാകുന്നു.
വേദാന്തികളിൽ ചിലർ “ഉണ്മാണി (തുൎയ്യാതീതം)”
എന്നൊരു അഞ്ചാം അവസ്ഥയുണ്ടെന്നു പറയുന്നു.
അജ്ഞാനത്താൽ മനുഷ്യൻ ബാധിതനായി നില്ക്കു
ന്നതു ജാഗ്രത് ആകുന്നു. സ്ഥൂലദേഹത്തിന്റെ നാ
ശം പ്രാപിക്കുന്നതു സ്വപ്നാവസ്ഥയും സൂക്ഷ്മദേഹ
ത്തിന്റെ നാശം വരുന്ന സ്ഥിതി സുഷുപ്തിയുമാ
കുന്നു. ഈ മൂന്നു സ്ഥിതികൾ മാത്രം പ്രാപിക്കുന്ന

ვ*

"https://ml.wikisource.org/w/index.php?title=താൾ:56E236.pdf/29&oldid=197731" എന്ന താളിൽനിന്ന് ശേഖരിച്ചത്