ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 37 —

ഭൃത്യന്മാരായിരുന്നു മരിക്കുന്നവരുടെ ആത്മാക്കളെ
യമലോകത്തിലേക്കെത്തിച്ചിരുന്നതു. ഈ അഭിപ്രാ
യങ്ങൾ നടപ്പായിരുന്നകാലത്തു ജനങ്ങൾ യമനെ
വളരെ ബഹുമാനത്തോടെ സ്മരിച്ചിരുന്നെങ്കിലും
ശിക്ഷിതാവാണെന്നു നിരൂപിച്ചിരുന്നില്ല.

രാമായണ മഹാഭാരതങ്ങളിലും പുരാണങ്ങളിലും
യമൻ ഭയങ്കരനും ശിക്ഷിതാവുമായ്തീൎന്നതുകൊണ്ടു
ജനങ്ങൾ്ക്കു ഭയകാരണനായ്ഭവിച്ചു. അവൻ സ്വൎഗ്ഗ
നരകങ്ങളുടെ താക്കോലും പിടിച്ചു മനുഷ്യരെ വിധി
ക്കുന്ന ദേവനായ്തീൎന്നു. അതുകൊണ്ടു അവന്നു ദണ്ഡ
ധരനെന്നും ധൎമ്മരാജാവെന്നും പേരുണ്ടായ്വന്നു.
അവൻ അഷ്ടദിൿപാലകന്മാരിലൊരുവനായിരുന്നു.
അതിൽ തെക്കുവശമാകുന്നു യമപുരി. യമപുരിക്കും
ഭൂമിക്കും മദ്ധ്യെയാകുന്നു വൈതരണി എന്നനദി.
മൃതന്മാരൊക്കയും ആ പുഴകടന്നിട്ടാകുന്നു യമപുരി
യിലേക്കു ചെല്ലേണ്ടുന്നതു. അവൻ മനുഷ്യരുടെ
ക്രിയകൾ്ക്കനുസാരമായ ശിക്ഷാരക്ഷകൾ നടത്തുന്ന
വനാണെങ്കിലും ശിവഭക്തന്മാരുടെയും വൈഷ്ണവ
ഭക്തന്മാരുടെയും കൃഷ്ണഭക്തന്മാരുടെയും മേൽ അവന്നു
അധികാരമില്ല. അവ്വണ്ണം തന്നെ മരണ കാലത്തു
നിയമിക്കപ്പെട്ട മാൎഗ്ഗകൎമ്മങ്ങളെ അനുഷ്ഠിക്കുന്നവരും
അവന്റെ അടുക്കൽ ചെല്ല വാനാവശ്യമില്ല. അല്ലാ
ത്തവരുടെ ജീവൻ മലദ്വാരത്തൂടെ മരണസമയത്തു
പുറപ്പെട്ടു പോകുന്നു. മരണശേഷം മഹാഘാതക
ന്മാരെപോലെയുള്ള രണ്ടു യമദൂതന്മാർ സൂക്ഷ്മശരീര
ത്തോടുകൂടിയ ആത്മാവിനെ (ദുഷ്ടന്മാരുടെ) ഭയ
പ്പെടുത്തുകയും യാതനകൾ വരുത്തുകയും ചെയ്യും.

4

"https://ml.wikisource.org/w/index.php?title=താൾ:56E236.pdf/39&oldid=197741" എന്ന താളിൽനിന്ന് ശേഖരിച്ചത്