ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 42 —

ΙΙ. ക്രിസ്തീയമാൎഗ്ഗത്തിലെ ശ്രേഷ്ഠ
പുരുഷാൎത്ഥം.

1. പഴയനിയമത്തിലെ ശ്രേഷ്ഠപുരു
ഷാൎത്ഥമായ ദൈവരാജ്യം.

ക്രിസ്തീയവേദം പഴയതു പുതിയതു എന്ന രണ്ടു
നിയമങ്ങളായി വിഭാഗിക്കപ്പെട്ടിരിക്കുന്നെങ്കിലും അ
വയിൽ പറഞ്ഞിരിക്കുന്ന പുരുഷാൎത്ഥം ദൈവരാജ്യം
എന്നതു തന്നെ.

പഴയനിയമത്തിലെ ദൈവരാജ്യം അധികവും
ഐഹിക സ്വഭാവത്തോടു കൂടിയതായിരുന്നു. അന്ന
ത്തേ ദൈവരാജ്യത്തിന്നു പലസ്തീനാദേശം കേന്ദ്ര
സ്ഥാനമായിരുന്നു. ആ ദേശത്തിലെ എല്ലാ വിധ
മായ സുഖാനുഭവങ്ങൾ ഇസ്രയേൽജനത്തിന്നു ലഭി
ക്കുന്നതായിരുന്നു അന്നു അവർ കരുതിയിരുന്ന ഭാഗ്യം.
അതുകൊണ്ടു അന്നത്തെ ഭക്തന്മാർ ദീൎഘായുസ്സു, പുത്ര
സന്താനം, പലസ്തീനയിലെ സുഖകരമായ ജീവനം
എന്നിവയെ ധാരാളമായി അൎത്ഥിച്ചിരുന്നു. എന്നാൽ
ഈ ധനങ്ങളൊക്കയും ലഭിപ്പാൻ ദൈവസംസൎഗ്ഗം
കൂടാതെ സാധിക്കുന്നതല്ല. നേരെ മറിച്ചു ദൈവം
അവരുടെ രാജാവാകകൊണ്ടു അവനും ജനവുമായി
ഉള്ള ഉറ്റസംസൎഗ്ഗത്തിൽനിന്നു മാത്രമെ അതു സി
ദ്ധിപ്പാൻ പാടുണ്ടായിരുന്നുള്ളു അതുകൊണ്ടു പഴയ
നിയമത്തിലെ ശ്രേഷ്ഠപുരുഷാൎത്ഥത്തിന്റെ അനു
ഭവം ദൈവകൂട്ടായ്മയാകുന്നു. അതു അബ്രഹാമിനോടു
തന്നെ ദൈവം പറഞ്ഞിരുന്നു. ദൈവം അവന്നു വാ

"https://ml.wikisource.org/w/index.php?title=താൾ:56E236.pdf/44&oldid=197746" എന്ന താളിൽനിന്ന് ശേഖരിച്ചത്