ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 47 —

മനുഷ്യനിൽ ധൎമ്മാനുഷ്ഠാനത്താലുളവായ്വ രേണ്ടു ന്ന
ശുദ്ധി ഉപാധിയാണെന്നും നാം പ്രസ്താവിച്ചു. എ
ന്നാൽ സ്വയശക്തിയാൽ മനുഷ്യന്നു അതു അസാദ്ധ്യ
മാണെന്നു ഇസ്രയേല്യർ ഗ്രഹിക്കുന്നതാവശ്യമായ സം
ഗതി അകുന്നു എന്നു മാത്രമല്ല അതു അധികം ആത്മി
കവും പാരത്രികവുമായവറ്റെ പരിഗ്രഹിപ്പാനുള്ള
ഒരുക്കുവും കൂടെയായിരുന്നു. അതു ജനത്തിൽ സാ
ധിച്ചുവരുന്നേടത്തോളം തികഞ്ഞ ദൈവരാജ്യത്തെ
ക്കുറിച്ചുള്ള വെളിപ്പാടും വികസിച്ചു വന്നു. തികഞ്ഞ
ദൈവരാജ്യസ്ഥാപകൻ മശീഹയാകുന്നു. അതു പിൻ
കാലത്തു മശീഹയാൽ സ്ഥാപിക്കപ്പെടേണ്ടിയിരു
ന്നതുകൊണ്ടു വാഗ്ദത്തങ്ങളാൽ ഇസ്രയേല്യർ അതി
ന്നായി വാഞ്ചിക്കയും ഇസ്രയേല്യരുടെ മാൎഗ്ഗം പ്രത്യാ
ശയുടെ മാൎഗ്ഗമായ്തീരുകയും ചെയ്തു.

മശീഹയാൽ സ്ഥാപിതമായ്വരുന്ന രാജ്യം ദാവീ
ദിന്റെ രാജത്വത്തിന്നും ശലമോന്റെ സമാധാന
വാഴ്ചക്കും തുല്യമായിരിക്കുമെങ്കിലും അവരുടെ വാഴ്ച
യേക്കാൾ അത്യന്തം ശ്രേഷ്ഠമായിരിക്കും. അവൻ
നിത്യരാജാവാകകൊണ്ടു ദാവീദിന്റെ രാജൂത്തിന്നു
യഥാസ്ഥാനം വരുത്തുമെന്നു മാത്രമല്ല നിത്യമായ
രാജ്യം സ്ഥാപിക്കയും ചെയ്യും. ദാവീദ് പോലും അ
വനെ കൎത്താവെന്നു വിളിക്കുന്നതുകൊണ്ടും അവന്നു
നിത്യപിതാവു വീരദേവൻ എന്നിത്യാദി പേരുകൾ
ഉള്ളതുകൊണ്ടും മശീഹദിവ്യനായിരിക്കും. എന്നാൽ
അവന്റെ സ്വഭാവത്തിന്നനുസാരമായി രാജ്യത്തി
ന്നും ആത്മിക സ്വഭാവം അധികരിച്ചിരിക്കും. അവ
ന്റെ രാജ്യത്തിന്റെ കേന്ദ്രസ്ഥാനം ചീയോനായിരി

"https://ml.wikisource.org/w/index.php?title=താൾ:56E236.pdf/49&oldid=197751" എന്ന താളിൽനിന്ന് ശേഖരിച്ചത്