ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 68 —

നും ക്രിസ്തുവിൽനിന്നുള്ള അകല്ച മരണവുമാകുന്നു.
ഇതു ഹേതുവായി ദൈവരാജ്യം എന്നതിന്നു പകരം
ക്രിസ്തു തന്നെ മുഖ്യമായ്നില്ക്കുന്നു. ക്രിസ്തു ദൈവത്തി
ന്റെ തികഞ്ഞ വെളിപ്പാടാകയാൽ ആ വെളിപ്പാ
ടിനെ അംഗീകരിക്കുന്നവൎക്കു സത്യപരിജ്ഞാനവും,
ക്രിസ്തുവിലെ പരിപൂൎണ്ണമായ വെളിപ്പാടു മനുഷ്യ
ന്റെ പാരത്രിക ജീവന്നാധാരമാകയാൽ അതിനെ
അംഗീകരിക്കുന്നവൎക്കു നിത്യജീവനും ഉണ്ടാകും.അവൻ
സത്യമായ തികഞ്ഞവെളിപ്പാടാകുന്നതുകൊണ്ടു
അവൻ മനുഷ്യരുടെ വെളിച്ചവുമാകുന്നു എന്നു പറ
ഞ്ഞാൽ മനുഷ്യന്റെ ജീവിത വ്യവസ്ഥ എങ്ങിനെയാ
യിരിക്കേണമെന്നു അവനിൽ നിന്നു തന്നെ മനുഷ്യർ
ഗ്രഹിക്കേണ്ടതാകുന്നു. അതുകൊണ്ടു ക്രിസ്തു മുഖാ
ന്തരം അനുഭവമായ്വരുന്ന പുരുഷാൎത്ഥം സദാചാര
സംയുക്തമായതാകുന്നു.

e. ഒടുക്കം വെളിപ്പാടുപുസ്തകത്തിൽ ശ്രേഷ്ഠപുരു
ഷാൎത്ഥമായ ദൈവരാജ്യത്തിന്റെ പാരത്രിക സ്വഭാ
വം മനുഷ്യന്നു ഗ്രഹിപ്പാൻ പാടുള്ളേടത്തോളം വെ
ളിപ്പെട്ടു വന്നിരിക്കുന്നു. മനുഷ്യന്നു എല്ലാ കാൎയ്യങ്ങളും
അവന്റെ പരിചയത്തിന്നനുസാരമായി മാത്രം ഗ്ര
ഹിപ്പാൻ കഴിയുന്നതുകൊണ്ടു പാരത്രിക ദൈവ്യരാജ്യ
ത്തെയും ഈ ലോകത്തിലെ സാദൃശ്യങ്ങളെകൊണ്ടു
വിവരിച്ചിരിക്കുന്നു. വെളി. 7, 14—17 “കൎത്താവേ നീ
അറിയുമല്ലോ എന്നു ഞാൻ പറഞ്ഞപ്പോൾ അവൻ
എന്നോടു പറഞ്ഞതു: ഇവർ മഹാസങ്കടത്തിൽനിന്നു
വരുന്നവർ ആകുന്നു, കുഞ്ഞാടിന്റെ രക്തത്തിൽ
തങ്ങളുടെ അങ്കികളെ അലക്കി വെളുപ്പിക്കയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:56E236.pdf/70&oldid=197772" എന്ന താളിൽനിന്ന് ശേഖരിച്ചത്