ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 69 —

ആകയാൽ അവർ ദൈവത്തിന്റെ സിംഹാസന
ത്തിന്റെ മുമ്പിലിരുന്നു അവന്റെ ആലയത്തിൽ
രാപ്പകൽ അവനെ ആരാധിക്കുന്നു; സിംഹാസന
ത്തിൽ ഇരിക്കുന്നവൻ അവരുടെ മേൽ തന്റെ കൂടാരം
അടിക്കും. ഇനി അവൎക്കു വിശക്കയുമില്ല, ദാഹിക്ക
യുമില്ല, വെയിലും യാതൊരു ചൂടും അവരുടെ മേൽ
തട്ടുകയുമില്ല. എന്തുകൊണ്ടെന്നാൽ സിംഹാസന
ത്തിന്റെ മദ്ധ്യെഉള്ള കുഞ്ഞാടു അവരെ മേച്ചു ജീവ
ജലത്തിന്റെ ഉറവുകളിലേക്കു വഴിനടത്തുകയും ദൈ
വം താൻ അവരുടെ കണ്ണുകളിൽനിന്നു കണ്ണുനീർ എ
ല്ലാംതുടച്ചു കളകയും ചെയ്യും.” അവിടെയുണ്ടാകുന്ന
അനുഭവം രണ്ടു വിധമാകുന്നു. ഒന്നാമതു നിഷേധമാ
യ്പറഞ്ഞിരിക്കുന്നതു:—ഈ ലോകത്തിലെ കഷ്ടങ്ങളും
അരിഷ്ടതയും അവയുടെ കാരണമായ പാപവും പാ
പത്തിന്നുള്ള വശീകരണങ്ങളും പാപത്തിന്നു വഴിപ്പെ
ടുന്ന സ്വഭാവവും പാപശരീരവും അവിടെ ഉണ്ടാകയി
ല്ല. പ്രാകൃതാനുഭോഗങ്ങൾ്ക്കുള്ള വിഷയങ്ങളും ആവശ്യ
തയും അവിടെ ഉണ്ടാകുന്നതല്ല. രണ്ടാമതുസ്ഥാപിത
മായ്പറഞ്ഞിരിക്കുന്നതു:— സ്വൎഗ്ഗവാസം ദൈവസംസ
ൎഗ്ഗം നിത്യജീവൻ എന്നിവയാകുന്നു അവിടെ ഉണ്ടാ
കുന്ന അനുഭവം. അതു തന്നെയാകുന്നു പരമാനന്ദം.
ഈ പരമഭാഗ്യം മനുഷ്യന്നു അനുഭവമാക്കിക്കൊടുക്കു
ന്നതും മനുഷ്യനെ പാരത്രിക ദൈവരാജ്യത്തിൽ പ്രവേ
ശിപ്പിക്കുന്നതും ക്രിസ്തുവിന്റെ പ്രവൃത്തിയാകുന്നു.
അവിടെ പ്രവേശിക്കുന്നവർ എപ്പോഴും ക്രിസ്തുവിനെ
യും ദൈവത്തെയും ആരാധിക്കയും തടസ്ഥം വരാ
തെ സ്നേഹിക്കയും ചെയ്യും.

"https://ml.wikisource.org/w/index.php?title=താൾ:56E236.pdf/71&oldid=197773" എന്ന താളിൽനിന്ന് ശേഖരിച്ചത്