ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 78 —

അസുരരെയും മദ്യത്തെയും ശപിച്ചു. ഒടുക്കം വയറ്റി
ലുള്ള കചന്നു തന്റെ മൃതസഞ്ജീവനിവിദ്യ പഠിപ്പി
ച്ചുകൊടുത്തു. കചൻ പുറത്തേക്കു വന്നപ്പോൾ
ശുക്രൻ മരിച്ചു. കചൻ ആ വിദ്യകൊണ്ടു ശുക്രനെ
എഴുനീല്പിച്ചു. ഈ വിദ്യയാലാകുന്നുപോൽ ദേവന്മാർ
അമൎത്യത പ്രാപിച്ചതു. ഇതല്ലാതെ പാലാഴി കട
ഞ്ഞിട്ടു കിട്ടിയ അമൃതിനാലും ദേവന്മാർ അമൎത്യത
പ്രാപിച്ചു എന്നു പറഞ്ഞിരിക്കുന്നു.

ഈ വിവരങ്ങളെല്ലാം വിചാരിച്ചാൽ പുരുഷാ
ൎത്ഥമെങ്ങിനെ പ്രാപിക്കാമെന്നു ഹിന്തുമാൎഗ്ഗം തന്നെ
ശരിയായി അറിയുന്നില്ലെന്നു പറയേണ്ടിവരുന്നു.
മനുഷ്യന്റെ ശ്രേഷ്ഠഭാഗ്യം എങ്ങിനെ സിദ്ധിക്കുമെന്നു
ശരിയായി പറയാത്ത മാൎഗ്ഗം എത്രെക്കു മതിയാകുമെ
ന്നു ഓൎപ്പിൻ. ഊഹത്താലും മിഥ്യാകഥകളാലും പു
രുഷാൎത്ഥലബ്ധി ഉണ്ടാകുമോ? മരണത്തിൽ പിന്നെ
യുള്ള മനുഷ്യന്റെ അവസ്ഥയെന്തെന്നു ദേവന്മാർ
പോലും അറിയുന്നില്ലെന്നു യമൻ നചികേതനോടു
പറഞ്ഞിരിക്കുന്നു. പിന്നെ മനുഷ്യൻ തന്റെ ഭാവ്യ
വസ്ഥ എങ്ങിനെ അറിയും? സ്വൎഗ്ഗത്തിലെ അമൎത്യ
തയെ തത്വജ്ഞാനം നിസ്സാരമായി വിചാരിച്ചു തള്ളി
ക്കളയുന്നതുകൊണ്ടു തത്വജ്ഞാനം നല്കുന്ന പുരുഷാ
ൎത്ഥം എന്തു എന്നു പരിശോധിച്ചറിയേണ്ടതാണ്.

d. തത്വജ്ഞാനം പ്രദാനം ചെയ്യുന്ന പുരുഷാ
ൎത്ഥം മോക്ഷമാകുന്നു. ഹിന്തുക്കളുടെ ശ്രേഷ്ഠപുരു
ഷാൎത്ഥം മോക്ഷം തന്നെയാകുന്നു. മോക്ഷമെന്നതു
ജന്മങ്ങളിൽനിന്നുള്ള വിടുതലും ഐഹികജീവന്റെ
നിരസ്തിത്വവും അഹംതത്വബോധമില്ലാത്ത ബ്രഹ്മ

"https://ml.wikisource.org/w/index.php?title=താൾ:56E236.pdf/80&oldid=197782" എന്ന താളിൽനിന്ന് ശേഖരിച്ചത്