ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 84 —

കുന്നു. എല്ലാ നിശ്ചയങ്ങളിലുംവെച്ചു മനുഷ്യന്നു
അനുഭവനിശ്ചയമാകുന്നു ഉറപ്പേറിയതു. മോക്ഷ
ത്തെക്കുറിച്ചു വല്ലവൎക്കും അനുഭവനിശ്ചയമുണ്ടോ?
മോക്ഷം അനുഭവരഹിതത്വമാകകൊണ്ടു മാനുഷാനു
ഭവത്തിന്നു യാതൊരു വിധേനയും വിഷയമായിവ
രുന്നില്ല. അതുകൊണ്ടു ജ്ഞാനിക്കു മോക്ഷം കിട്ടു
മെന്നതിന്നു യാതൊരു നിശ്ചയവുമില്ല. മോക്ഷം
നിശ്ചയമായും അനുഭവിക്കും എന്നതിനെക്കുറിച്ചു
മാത്രമല്ല മോക്ഷം നിത്യമായി ഉണ്ടാകും എന്നും
കൂടെ ജ്ഞാനിക്കു നിശ്ചയമായി അറിഞ്ഞു കൂടാ.
പരമാത്മാവു പണ്ടു മായാബന്ധനമില്ലാതിരുന്നു
വല്ലോ. പിന്നീടു മായാശക്തിയാൽ ജീവാത്മാവായി
ത്തീൎന്നു. അതു ആത്മാവിന്റെ കാരണത്താലല്ല
മായയുടെ കാരണത്താൽ തന്നെ. എന്നാൽ ജ്ഞാ
നംകൊണ്ടു മായാബന്ധനം അറ്റുപോയ ശേഷം
വീണ്ടും ഒരു കാലം മായാബാധിതനായിത്തീരുകയി
ല്ലെന്നു പറവാൻ മതിയായ ന്യായമുണ്ടോ? യുഗാ
വസാനത്തിൽ എല്ലാം ബ്രഹ്മത്തിൽ ലയിക്കയും
യുഗാരംഭത്തിൽ സൎവ്വവും മായാബാധിതങ്ങളായി
ത്തീരുകയും ചെയ്യുമ്പോൾ ജ്ഞാനിയും അതിൽ
പെടുന്നതല്ലേ? (യുഗാന്തത്തിൽ ജ്ഞാനം സമ്പാദി
ക്കാത്ത വൃക്ഷസസ്യാദികളും കൂടെ ബ്രഹ്മലയം പ്രാപി
ക്കുമെന്നുണ്ടെങ്കിൽ ജ്ഞാനത്താൽ മാത്രമെ മോക്ഷം
വരികയുള്ളു എന്നു പറയുന്നതു ശരിയോ?) അതു
കൊണ്ടു മോക്ഷം നിത്യമായി മനുഷ്യന്നുണ്ടാകുമെന്നു
പറവാനും തരമില്ല. നേരെ മറിച്ചു മായ നിത്യവും
അല്ലെങ്കിൽ ആദ്യന്ത രഹിതവുമാകുന്നു. മായ നിൎവ്വ്യാ

"https://ml.wikisource.org/w/index.php?title=താൾ:56E236.pdf/86&oldid=197788" എന്ന താളിൽനിന്ന് ശേഖരിച്ചത്