ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 85 —

പാരകമല്ല. വ്യാപാരകമാകൊണ്ടു ആദ്യന്തരഹിത
ത്വത്തോടുകൂടിയ മായ നിത്യം വ്യാപരിച്ചുകൊണ്ടിരി
ക്കുന്നു. അങ്ങിനെയാണെങ്കിൽ മായയിൽനിന്നു വിടു
തൽ പ്രാപിപ്പാൻ പാടുണ്ടോ?

പക്ഷേ മോക്ഷം പരമാസ്തിത്വത്തോടുള്ള സം
സൎഗ്ഗമാണെന്നു ഹിന്തുവാദിക്കുമായിരിക്കും സംസൎഗ്ഗം
ചെയ്യേണമെങ്കിൽ രണ്ടു അസ്തിത്വങ്ങൾ വേണമെ
ന്നതു സൎവ്വസമ്മതമാണല്ലോ. മോക്ഷം നിത്യമാക
കൊണ്ടു മോക്ഷമാകുന്ന സംസൎഗ്ഗത്തിൽ പരമാ
ത്മാവു ജീവാത്മാവു എന്നിവരണ്ടും തമ്മിൽ വേർ
പിരിഞ്ഞിരിക്കുന്ന നിത്യസത്വങ്ങളാകുന്നു എന്നുവരും
എങ്കിലും ജീവാത്മാവും പരമാത്മാവും ഒന്നു തന്നെ.
അതുകൊണ്ടു ആർ ആരോടു സംസൎഗ്ഗം ചെയ്യുന്നു
എന്നു നാം ചോദിക്കും. മോക്ഷം സംസൎഗ്ഗമാണെ
ങ്കിൽ തത്വമസി, ബ്രഹ്മാസ്മി എന്നിവയുടെ സാര
മെന്തു? സംസൎഗ്ഗം എന്നതു രണ്ടു അസ്തിത്വങ്ങളെ
സംബന്ധിച്ചിരിക്കുന്നു എന്നു മാത്രമല്ല ജീവസംയു
ക്തവുമാണ്. മോക്ഷം ജീവസംയുക്തമാണെങ്കിൽ
മോക്ഷം മോക്ഷമല്ല. ഈ സംബന്ധത്തിൽ രാമാ
നുജാചാൎയ്യൻ പണ്ടു പറഞ്ഞിരിക്കുന്ന ആക്ഷേപം
വിലയേറിയതാകുന്നു. അതിന്റെ സംക്ഷേപം താഴെ
ചേൎക്കുന്നു.

“എല്ലാശാസ്ത്രങ്ങളിലും ജ്ഞാനം അജ്ഞാനം സ
ത്യം അസത്യം ഗുണം ദോഷം എന്നീ വൈപരീത്യ
ങ്ങളെ കുറിച്ചു പറഞ്ഞിരിക്കുന്നു. അതുപോലെ
ജീവാത്മാവും പരമാത്മാവും തമ്മിൽ വേർപെട്ടവ
യാകുന്നു. ഞാൻ ചിലപ്പോൾ ഭാഗ്യത്തേയും മറ്റു

8

"https://ml.wikisource.org/w/index.php?title=താൾ:56E236.pdf/87&oldid=197789" എന്ന താളിൽനിന്ന് ശേഖരിച്ചത്