ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 92 —

ന്നനുസാരമായ തുല്യതയും വരും. എന്നാൽ സംസ
ൎഗ്ഗം ജീവസംബന്ധമാകയാൽ മനുഷ്യന്നുണ്ടായ്വരുന്ന
ദിവ്യതുല്യത തത്വതുല്യതയല്ല. ജീവതുല്യതയാകുന്നു.
തത്വൈക്യതയല്ല. ജീവൈക്യതയാകുന്നു. അതു
കൊണ്ടു ശ്രേഷ്ഠപുരുഷാൎത്ഥാനുഭവത്തിൽ മനുഷ്യ
ന്റെ വ്യക്തിത്വവും മൂൎത്തിത്വവും യാതൊരു വിധേ
നയും പോയ്പോകുന്നതല്ല.

മനുഷ്യന്റെ വ്യക്തിത്വവും മൂൎത്തിത്വവും പാര
ത്രിക ദൈവരാജ്യത്തിലുണ്ടായാൽ അവിടെ മനു
ഷ്യന്നു പ്രവൃത്തിയും ഉണ്ടാകും. ഒന്നാമതു അമിത
നായ ദൈവത്തെ നിത്യം അരാഞ്ഞു അറിയുന്ന പ്ര
വൃത്തി. അതിനാൽ പരിജ്ഞാനവും സംസൎഗ്ഗവും
വൎദ്ധിക്കും. രണ്ടാമതു ദൈവത്തെ അധികം അറിക
യും സംസൎഗ്ഗാനുഭവം വൎദ്ധിക്കയും ചെയ്യുമ്പോൾ
മനുഷ്യൻ കൃതജ്ഞനും കൃതാൎത്ഥനുമായി ദൈവത്തെ
സ്തുതിക്കും. ദൈവം അമിതനും അന്തമില്ലാത്തവനു
മാകയാൽ ഈ പ്രവൃത്തികൾ നിത്യമായിരിക്കും.
ഹിന്തുവിന്നു ഹൃദ്യമല്ലാത്ത ഒരു സംഗതി ഇതു തന്നെ
യാകുന്നു. പാരത്രിക പുരുഷാൎത്ഥാനുഭവത്തിൽ
പ്രവൃത്തിയുണ്ടെങ്കിൽ അതു ബന്ധനസംയുക്തമാ
ണെന്നു ഹിന്തുവിചാരിക്കും. ജീവൻ നശ്വരമല്ലാ
തെയും അരിഷ്ടതയില്ലാലെയും വരുമ്പോൾ പ്രവൃ
ത്തിയാൽ ബന്ധനമില്ലെന്നു തീൎച്ചയാണല്ലോ. കാര
ണം ബന്ധനം എവിടെയോ അവിടെ നശ്വരത്വ
മുണ്ടാകും. നശ്വരത്വമെവിടെയോ അവിടെ ബന്ധ
നം നിശ്ചയം. നശ്വരത്വവും അരിഷ്ടതയും ഇല്ലാ
ത്തേടത്തു ബന്ധനവുമില്ല എന്നു ഹിന്തുതന്നെ സമ്മ

"https://ml.wikisource.org/w/index.php?title=താൾ:56E236.pdf/94&oldid=197796" എന്ന താളിൽനിന്ന് ശേഖരിച്ചത്