ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രണ്ടാം തരത്തിന്നു വേണ്ടി. 19

*52. അല്ലയോ അദ്ധാനിച്ചും ഭരം ചുമന്നും നട
ക്കുന്നോരേ ഒക്കയും എന്റെ അടുക്കെ വരുവിൻ! ഞാൻ
നിങ്ങളെ തണുപ്പിക്കും. ഞാൻ സൌമ്യതയും ഹൃദയ
താഴ്മയും ഉള്ളവനാകകൊണ്ടു എന്റെ നുകം നിങ്ങ
ളിൽ ഏറ്റുകൊണ്ടു എങ്കൽനിന്നു പഠിപ്പിൻ! എ
ന്നാൽ നിങ്ങളുടെ ദേഹികൾ്ക്കു വിശ്രാമം കണ്ടെത്തും.
കാരണം എന്റെ നുകം ഗുണമായും എന്റെ ചുമടു
ലഘുവായും ഇരിക്കുന്നു. മത്തായി ൧൧, ൨൮ − ൩൦.

*53. ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയും
മനുഷ്യൎക്കു വെച്ചു കിടക്കുന്നു. എബ്രായർ ൯, ൨൭.

*54. ജ്ഞാനഹൃദയം കൊണ്ടുവരത്തക്കവണ്ണം ഞ
ങ്ങളുടെ ദിവസങ്ങളെ എണ്ണുവാൻ ഗ്രഹിപ്പിക്കേ
ണമേ! സങ്കീൎത്തനം ൯൦, ൧൨.

*55. നാം കാഴ്ചകൊണ്ടല്ല സാക്ഷാൽ വിശ്വാസം
കൊണ്ടു നടക്കുന്നവരാകുന്നു. ൨. കൊരിന്തർ ൫, ൭.

56. നിങ്ങളുടെ നാമങ്ങൾ സ്വൎഗ്ഗങ്ങളിൽ എഴുതി
വെച്ചതിൽ സന്തോഷിച്ചു കൊൾ്വിൻ! ലൂക്ക് ൧൦, ൨൦.

57. എനിക്കു ജീവിക്കുന്നതു ക്രിസ്തൻ തന്നെ മരി
ക്കുന്നതും ലാഭമത്രെ. ഞാൻ യാത്രയായി ക്രിസ്ത
നോടു കൂടെ ഇരിപ്പാൻ കാംക്ഷപ്പെടുന്നു. ഫിലി
പ്പ്യർ ൧, ൨൧− ൨൩.

*58. മനുഷ്യപുത്രന്റെ മുമ്പിൽ നില്പാൻ യോഗ്യ
രായി തോന്നേണ്ടതിന്നു എല്ലാസമയത്തിലും പ്രാ
ൎത്ഥിച്ചും ജാഗരിച്ചുംകൊണ്ടിരിപ്പിൻ! ലൂക്ക്. ൨൧, ൩൬.

"https://ml.wikisource.org/w/index.php?title=താൾ:56E237.pdf/21&oldid=196711" എന്ന താളിൽനിന്ന് ശേഖരിച്ചത്