ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൂന്നാം തരത്തിന്നു വേണ്ടി. 25

മുള്ള ദാസൻ വളരേ അടികൊള്ളും. അറിയാതെക
ണ്ടു അടികൾക്കു യോഗ്യമായവ ചെയ്തവനോ കുറയ
അടികൊള്ളും. ആൎക്കെല്ലാം വളരെ കൊടുക്കപ്പെട്ടു
വോ അവനോടു വളരെ അന്വേഷിക്കപ്പെടും. ആരു
ടെ പക്കൽ വളരെ സമൎപ്പിച്ചുവോ അവനോടു അധി
കം ചോദിക്കയും ചെയ്യും ലൂക്ക് ൧൨, ൪൭. ൪൮.

32. നിൻ പ്രസാദം ചെയ്വാൻ എന്നെ പഠിപ്പി
ച്ചാലും! എൻ ദൈവം നീയല്ലോ; നിന്റെ നല്ല ആ
ത്മാവു സമഭൂമിയിൽ എന്നെ നടത്തുകയാവൂ! സങ്കീ
ൎത്തനം ൧൪൩, ൧൦.

*33. യൌവ്വനാഭിലാഷങ്ങളെ വിട്ടോടി നീതി വി
ശ്വാസസ്നേഹങ്ങളെയും ശുദ്ധഹൃദയത്തിൽനിന്നു ക
ൎത്താവെ വിളിക്കുന്നവർ എല്ലാവരോടും സമാധാന
ത്തെയും പിന്തുടൎന്നുകൊൾക! ൨.തിമോ. ൨, ൨൨.

*34. ദുൎജ്ജനങ്ങളിൽ അസൂയഭാഭാവിക്കയും അവരേടു
കൂടുവാൻ ആഗ്രഹിക്കയും അരുതു! കാരണം അവ
രുടെ ഹൃദയം നാശത്തെ ധ്യാനിക്കയും അധരങ്ങൾ
കിണ്ടത്തെ ഉരെക്കയും ചെയ്യുന്നു. സദൃ. ൨൪, ൧.൨.

35. യഹോവയെ വാഴ്ത്തുന്നതും അത്യുന്നത തിരു
നാമത്തെ കീൎത്തിക്കുന്നതും നല്ലതു. കാലത്തു നിന്റെ
ദയയും രാത്രികളിൽ നിന്റെ വിശ്വസ്തതയും കഥി
ക്കുന്നതും നന്നു. സങ്കീൎത്തനം ൯൨, ൨. ൩.

*36. നരെച്ചവന്റെ മുമ്പാകെ നി എഴുനീല്ക്ക
യും വൃദ്ധന്റെ മുഖത്തെ ബഹുമാനിക്കയും നിന്റെ
ദൈവത്തെ ഭയപ്പെടുകയും ചെയ്ക. ഞാൻ യഹോ
വയാകുന്നു. ലേവ്യ ൧൯, ൩൨.

*37. കണ്ടാലും സഹോദരന്മാർ ചേൎന്നു ഒന്നിച്ചു
വസിക്കുന്നതു എത്ര നല്ലതും എത്ര മനോഹരവുമാ


3

"https://ml.wikisource.org/w/index.php?title=താൾ:56E237.pdf/27&oldid=196725" എന്ന താളിൽനിന്ന് ശേഖരിച്ചത്