ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

30 മൂന്നാം തരത്തിന്നു വേണ്ടി.

62. നിങ്ങളുടെ കൎത്താവു വരുന്ന ദിവസം ഇന്ന
തെന്നു അറിയായ്കകൊണ്ടു ഉണൎന്നുകൊൾവിൻ! മത്താ
യി ൨൪, ൪൨.

63. നമ്മിൽ ആരും തനിക്കു തന്നെ ജീവിക്കുന്നില്ല
ആരും തനിക്കു തന്നെ ചാകുന്നതുമില്ല: നാം ജീവിച്ചാ
ലും കൎത്താവിന്നു ജീവിക്കുന്നു; ചത്താലും കത്താവി
ന്നു ചാകുന്നു. അതുകൊണ്ടു ജീവിച്ചാലും ചത്താലും
കൎത്താവിന്നുള്ളവരാകുന്നു. റോമർ ൧൪, ൭.൮.

64. ആമെൻ ആമെൻ ഞാൻ നിങ്ങളോടു പറ
യുന്നു: ഒരുത്തൻ എന്റെ വചനം കാത്തു കൊ
ണ്ടാൽ അവൻ എന്നേക്കും മരണം കാണുകയില്ല.
യോഹന്നാൻ ൮, ൫൧.

65. നീതിമാന്റെ ഓൎമ്മ അനുഗ്രഹത്തിന്നു ആ
കും! ദുഷ്ടരുടെ പേരോ പുഴുത്തു പോകും. സദൃ
ശങ്ങൾ ൧൦, ൭.

*66. ദൈവത്തെ ഭയപ്പെട്ടു അവന്റെ കല്പനയെ
കാത്തുകൊൾക! ഇതു എല്ലാമനുഷ്യൎക്കും വേണ്ടതല്ലോ.
കാരണം നല്ലതായാലും തിയ്യതായാലും സകലക്രിയ
യെയും ദൈവം മറന്നതിന്നു ഒക്കെക്കും നടത്തുവാ
നുള്ള ന്യായവിധിയിൽ വരുത്തും. സഭാപ്രസംഗി
൧൨, ൧൩. ൧൪.

*67. കൎത്താവിൽ ചാകുന്ന മൃതന്മാർ ഇന്നുമുതൽ
ധന്യർ തന്നെ. അതേ അവർ തങ്ങളുടെ പ്രയത്ന
ങ്ങളിൽ നിന്നു ഒഴിഞ്ഞു തണുക്കേണ്ടതു: അവരുടെ
ക്രിയകൾ അവൎക്കു പിഞ്ചെല്ലുകയും ചെയ്യുന്നു എന്നു
ആത്മാവു പറയുന്നു. വെളിപ്പാടു ൧൪, ൧൩.

68. എന്റെ പിതാവിൻ ഭവനത്തിൽ പലപാൎപ്പി
ടങ്ങളുമുണ്ടു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ

"https://ml.wikisource.org/w/index.php?title=താൾ:56E237.pdf/32&oldid=196736" എന്ന താളിൽനിന്ന് ശേഖരിച്ചത്