ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാലാം തരത്തിന്നു വേണ്ടി. 37

യുഗം മുതൽ യുഗപൎയ്യന്തം, ദൈവമേ, നി ഉണ്ടു.
സങ്കീൎത്തനം ൯൦, ൧, ൨.

25. ദൈവമേ, നിന്റെ ആണ്ടുകൾ തലമുറ തല
മുറകളോളം ഉണ്ടു. പൂൎവ്വത്തിങ്കൽ നീ ഭൂമിയെ
സ്ഥാപിച്ചു വാനങ്ങൾ തൃക്കൈകളുടെ ക്രിയയും
തന്നെ. അവ കെട്ടുപോകും നീ നില്ക്കും. അവ
എല്ലാം വസ്ത്രം പോലെ പഴകും ഉടുപ്പുകണക്കേ നീ
അവറ്റെ മാറ്റും അവ തേമ്പുകയും ചെയ്യുന്നു.
നീയോ അവൻ തന്നെ നിന്റെ ആണ്ടുകൾ തീൎന്നു
പോകയുമില്ല. സങ്കീൎത്തനം ൧൦൨, ൨൫-൨൮.

*26. വാനങ്ങൾ ദൈവതേജസ്സെ വൎണ്ണിക്കുന്നു. ആ
കാശത്തട്ടു അവന്റെ കൈക്രിയയെ കഥിക്കുന്നു.
പകൽ പകലിന്നു ചൊല്ലിനെ പൊഴിയുന്നു; രാത്രി
രാത്രിക്കു അറിവിനെ ഗ്രഹിപ്പിക്കുന്നു. സങ്കീൎത്തനം
൧൯, ൧. ൩.

27. അത്യുന്നതന്റെ മറവിൽ വസിച്ചും, സൎവശ
ക്തന്റെ നിഴലിൽ പാൎത്തുംകൊണ്ടു ഞാൻ യഹോ
വയോടു: ഹേ എൻ ആശ്രയവും ദുൎഗ്ഗവും ഞാൻ തേ
റുന്ന ദൈവവും എന്നു പറയും. സങ്കീൎത്തനം
൯൧, ൧. ൨.

*28. യുഗങ്ങളുടെ രാജാവായി അക്ഷയനും അദൃശ്യ
നും ആകുന്ന ഏകദൈവത്തിന്നു ബഹുമാനവും തേ
ജസ്സും യുഗയുഗാന്തരങ്ങളോളം ഉണ്ടാവൂതാക. ൧. തി
മോത്ഥ്യൻ ൧, ൧൭.

*29. ഹാ ദൈവത്തിന്റെ കൃപാധനം ജ്ഞാനം
അറിവു ഇവറ്റിൻ ആഴമെന്തു? അവന്റെ ന്യായവി
ധികൾ എത്ര അപ്രമേയവും വഴികൾ അഗോചരവു
മാകുന്നു? കൎത്താവിൻ മനസ്സു ആരു പോൽ അറി


4

"https://ml.wikisource.org/w/index.php?title=താൾ:56E237.pdf/39&oldid=196753" എന്ന താളിൽനിന്ന് ശേഖരിച്ചത്