ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മുഖവുര.

ബാസൽ‌‌ ജൎമ്മൻ മിശ്ശൻ സംഘത്തിന്റെ മേൽ
വിചാരകസഭയുടെ കല്പനപ്രകാരം അച്ചടിച്ചിട്ടുള്ള
ഈ വേദോക്തപുസ്തകം ഈ മിശ്ശൻസംഘത്തിൻ കീ
ഴിലുള്ള എല്ലാപാഠശാലകളിലും കുട്ടികൾ പഠിക്കേ
ണ്ടതാകുന്നു. ഇന്ന തരത്തിൽ ഇന്ന ഖണ്ഡം പഠിക്കേ
ണമെന്നു പുസ്തകത്തിൽ തന്നെ സൂചിപ്പിച്ചിരിക്കുന്നു.
ക്രിസ്തീയകുട്ടികൾ ഓരോ തരത്തിന്നു നിയമിക്ക
പ്പെട്ട അതാതു ഖണ്ഡത്തിലുള്ള സകലവേദോക്ത
ങ്ങളേയും ഒട്ടൊഴിയാതെ മനഃപാഠം ചെയ്യേണ്ടതാ
കുന്നു. ഹിന്തുകുട്ടികളോ നക്ഷത്രചിഹ്നം ഉള്ള
വേദോക്തങ്ങളെ പഠിച്ചാൽ മതി. ഗുരുനാഥ
ന്മാർ ഈ വേദോക്തങ്ങളിലെ പ്രയാസമുള്ള ശബ്ദങ്ങ
ളെയും വാചകങ്ങളെയും തെളിയിച്ചു അതാതു വേ
ദോക്തത്തിന്റെ സാരം കുട്ടികൾക്കു ഗ്രഹിപ്പിച്ചു കൊടു
ക്കയും ഒരോ തരത്തിന്നു നിയമിച്ചിട്ടുള്ള വേദോക്ത
ങ്ങളെ അതതു കൊല്ലത്തിന്നകം തന്നെ മുഴുവനും

"https://ml.wikisource.org/w/index.php?title=താൾ:56E237.pdf/4&oldid=196669" എന്ന താളിൽനിന്ന് ശേഖരിച്ചത്