ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

46. നാലാം തരത്തിന്നു വേണ്ടി.

ണ്ടി മരിച്ചുയിൎത്തവനായിക്കൊണ്ടു ജീവിക്കേണ്ടതിന്നു
തന്നെ. ൨. കൊരിന്തർ ൫, ൧൫.

75. എല്ലാവരോടും സമാധാനത്തെയും വിശുദ്ധീ
കരണത്തെയും പിന്തുടരുവിൻ. അതുകൂടാതെ ആരും
കൎത്താവിനെ കാണുകയില്ലല്ലോ. എബ്രാ. ൧൨, ൧൪.

*76. പ്രാണമയനായ മനുഷ്യൻ ദൈവാത്മാവി
ന്റേവ കൈക്കൊള്ളുന്നില്ല: അതു അവന്നു ഭോഷത്വം
അല്ലോ ആകുന്നതു. ့ ആത്മീകമായി വിവേചിക്കേണ്ട
താകയാൽ അതു അവന്നു തിരിവാൻ കഴികയും ഇല്ല.
൧. കൊരിന്തർ ൨, ൧൪.

77. പിതാവു എന്റെ നാമത്തിൽ അയപ്പാനുള്ള
വിശുദ്ധാത്മാവു എന്ന കാൎയ്യസ്ഥനായവൻ നിങ്ങൾക്കു
സകലവും ഉപദേശിച്ചും ഞാൻ നിങ്ങളോടു പറഞ്ഞ
തൊക്കയും ഓൎപ്പിച്ചും തരും. യോഹ. ൧൪, ൨൬.

*78. നിങ്ങൾ ദുഷ്ടരെങ്കിലും നിങ്ങളുടെ മക്കൾക്കു
നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നുവെങ്കിൽ
സ്വൎഗ്ഗത്തിൽനിന്നു പിതാവു തന്നോടു യാചിക്കുന്ന
വൎക്കു വിശുദ്ധാത്മാവിനെ എത്ര അധികം കൊടുക്കും.
ലൂക്ക് ൧൧, ൧൩.

*79. ക്രിസ്തയേശു എന്നുള്ള അടിസ്ഥാനം ഇട്ടുകി
ടക്കുന്നതു എന്നിയെ മറ്റൊന്നു വെപ്പാൻ ആൎക്കും
കഴികയില്ല സത്യം. ൧. കൊരിന്തർ ൩, ൧൧.

80. അതുകൊണ്ടു നിങ്ങൾ ഇനി അന്യരും പര
ദേശികളും അല്ല വിശുദ്ധരുടെ സഹപൌരന്മാരും
ദൈവത്തിൻ ഭവനക്കാരുമാകുന്നു. ക്രിസ്തൻ താൻ
മൂലക്കല്ലായിരിക്കെ അപ്പോസ്തലരും പ്രവാചകരും

"https://ml.wikisource.org/w/index.php?title=താൾ:56E237.pdf/48&oldid=196774" എന്ന താളിൽനിന്ന് ശേഖരിച്ചത്