ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഞ്ചാം തരത്തിന്നു വേണ്ടി. 57

ക്രിയ ചെയ്കയില്ലയോ? വേഗത്തിൽ അവൎക്കായി പ്ര
തിക്രിയ ചെയ്യും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
ലൂക്ക് ൧൮, ൭. ൮.

*131. നിണക്കു, യഹോവേ, മഹത്വവും വല്ലഭവും
പ്രഭയും യശസ്സും തേജസ്സും ഉള്ളതാകുന്നു. കാരണം
സ്വൎഭൂമികളിൽ ഉള്ളതെല്ലാം, യഹോവേ, നിന്റേതാ
കുന്നു: രാജത്വവും എല്ലാറ്റിന്നും തലയായിരിപ്പാൻ
ഉള്ള ഉയൎച്ചയും തന്നെ. ൧. നാളാ. വൻ, ൧൧. ൧൨.

132. നാം ചോദിക്കുന്നതിലും നിനെക്കുന്നതിലും
അത്യന്തം പരമായി ചെയ്വാൻ നമ്മിൽ വ്യാപരിക്കു
ന്ന ശക്തിപ്രകാരം കഴിയുന്നവന്നു സഭയകത്തു യു
ഗാദികാലത്തിലേ സകലതലമുറകളോളവും ക്രിസ്തു
യേശുവിങ്കൽ തേജസ്സുണ്ടാക! എഫെ. ൩, ൧൦. ൨൧.

133. ദൈവത്തിന്റെ വാഗ്ദത്തങ്ങൾ എത്ര ആ
കിലും ദൈവത്തിനു തേജസ്സാകുമാറു അവനിൽ
ഉവ്വ എന്നും ആമേൻ എന്നും ആകുന്നു. ൨. കൊരി.
൧, ൨൦.

(E. ദൈവകല്പനകളെ കുറിച്ചുള്ള ചോദ്യം 47 - 56).
*134. നിങ്ങളുടെ സ്വൎഗ്ഗീയപിതാവു തികവുള്ളവ
നാകുമ്പോലേ തികവുള്ളവരായിരിപ്പിൻ. മത്തായി
൫, ൪൮.

135. ഞാൻ ധൎമ്മത്തെ എങ്കിലും പ്രവാചകരെ
എങ്കിലും നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കേ
ണ്ട: നീക്കും അല്ല പൂൎത്തിവരുത്തുവാനത്രെ ഞാൻ
വന്നതു. മത്തായി ൫, ൧൭.

"https://ml.wikisource.org/w/index.php?title=താൾ:56E237.pdf/59&oldid=196800" എന്ന താളിൽനിന്ന് ശേഖരിച്ചത്