ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഞ്ചാം തരത്തിന്നു വേണ്ടി. 63

*158. സകല കൈപ്പൂം കോപവും ക്രോധവും കൂറ്റാ
രവും ദൂഷണങ്ങളും എല്ലാവേണ്ടാതനവുമായി നിങ്ങ
ളോടു വേറായിപ്പോക! എഫേസ്യർ ൪, ൩൧.

*159. തങ്ങൾ തന്നെ പകവീട്ടാതെ ദൈവകോപ
ത്തിന്നു ഇടം കൊടുപ്പിൻ! കാരണം പ്രതിക്രിയ എനി
ക്കുള്ളതു ഞാൻ പകരം ചെയ്യം എന്നു കൎത്താവു പറ
യുന്നു. റോമർ ൧൨, ൧൯.

*160. ഒരുവൻ ഞാൻ ദൈവത്തെ സ്നേഹിക്കുന്നു
എന്നു ചൊല്ലി തന്റെ സഹോദരനെ പകെച്ചാൽ
അവൻ കള്ളനാകുന്നു. താൻ കണ്ട സഹോദരനെ
സ്നേഹിക്കാത്തവൻ കാണാത്ത ദൈവത്തെ എങ്ങി
നെ സ്നേഹിച്ചു കൂടും. ൧. യോഹന്നാൻ ൪, ൨൦.

161. ഈ ലോകത്തിലെ ജീവനം ഉള്ളവൻ ആരും
തൻ സഹോദരന്നു മുട്ടുള്ള പ്രകാരം കണ്ടു അവനിൽ
നിന്നു തന്റെ ഉൾക്കരളെ അടെച്ചു വെച്ചാൽ ദൈ
വസ്നേഹം അവനിൽ എങ്ങിനെ വസിക്കും. എൻ
പൈതങ്ങളേ, നാം വാക്കിനാലും നാവിനാലും അല്ല
ക്രിയയിലും സത്യത്തിലും സ്നേഹിക്കാക! ൧. യോ
ഹന്നാൻ ൩, ൧൭. ൧൮.

*162. ദൈവത്തിൽ നിന്നു കിട്ടി നിങ്ങളിൽ ഇരിക്കു
ന്ന വിശുദ്ധാത്മാവിന്നു നിങ്ങളുടെ ശരീരം മന്ദിരമാ
കുന്നു എന്നും നിങ്ങൾ തനിക്കു താൻ ഉടയവർ അല്ല
എന്നും അറിയുന്നില്ലയോ? ൧. കൊരിന്തർ ൬, ൧൯.

163. പുലയാട്ടും എല്ലാ അശുദ്ധിയും ലോഭവും
ഇവ വിശുദ്ധൎക്കു ഉചിതമാംവണ്ണം നിങ്ങളിൽ നാമം


6*

"https://ml.wikisource.org/w/index.php?title=താൾ:56E237.pdf/65&oldid=196813" എന്ന താളിൽനിന്ന് ശേഖരിച്ചത്