ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

64 അഞ്ചാം തരത്തിന്നു വേണ്ടി.

പോലും ഇരിക്കരുതു! ചീത്തത്തരം പൊട്ടച്ചൊൽ ക
ളിവാക്കു ഇങ്ങിനെ പറ്റാത്തതു യാതൊന്നും അരുതു:
സ്തോത്രമേയാവൂ! പുലയാടി അശുദ്ധൻ വിഗ്രഹാ
രാധിയാകുന്ന ലോഭി ഇവർ ആൎക്കും ക്രിസ്ത
ന്റെയും
ദൈവത്തിന്റെയും രാജ്യത്തിൽ അവകാശം ഇല്ലെന്നു
നിങ്ങൾക്കറിഞ്ഞു ബോധിച്ചുവല്ലോ. എഫേസ്യർ
൫, ൩-൫.

*164. കേൾക്കുന്നവൎക്കു ഉപകരിക്കുമാറു അവസ്ഥെക്കു
തക്ക വീട്ടുവൎദ്ധനചെയ്വാൻ നല്ല വാക്കായിട്ടല്ലാതെ
ആകാത്തതൊന്നും നിങ്ങളുടെ വായിൽനിന്നു പുറ
പ്പെടായ്ക. എഫേസ്യർ ൪, ൨൯.

165. ശേഷം സഹോദരന്മാരേ, സത്യമായതൊ
ക്കയും ഘനമായതൊക്കയും ന്യായമായതൊക്കയും
നിൎമ്മലമായതൊക്കയും പ്രേമമായതൊക്കയും സത്കീ
ൎത്തിയായതൊക്കയും സദ്ഗുണമോ പുകഴ്ചയോ എ
ന്താകിലും അവ നണ്ണുവിൻ! എങ്കൽ കൂടെ പഠിച്ചും
പരിഗ്രഹിച്ചും കേട്ടം കണ്ടും കൊണ്ടവ തന്നെ പ്രവൃ
ത്തിപ്പിൻ ! എന്നാൽ സമാധാനത്തിന്റെ ദൈവം
നിങ്ങളോടു കൂടെ ഇരിക്കും. ഫിലിപ്പ്യർ ൪, ൮. ൯.

*166. കള്ളൻ ഇനി കക്കാതെ വിശേഷാൽ മുട്ടുള്ള
വന്നു വിഭാഗിച്ചു കൊടുപ്പാൻ ഉണ്ടാകേണ്ടതിന്നു കൈ
കളെക്കൊണ്ടു നല്ലതിനെ പ്രവൃത്തിച്ചദ്ധ്വാനിക്കുക!
എഫേസ്യർ ൪, ൨൮.

167. ആരും പ്രവൃത്തിയിൽ അതിക്രമിക്കാതെയും
തന്റെ സഹോദരനെ തോല്പിക്കാതെയും ഇരിക്ക!
൧. തെസ്സലോനിക്യർ ൪, ൬.

"https://ml.wikisource.org/w/index.php?title=താൾ:56E237.pdf/66&oldid=196815" എന്ന താളിൽനിന്ന് ശേഖരിച്ചത്