ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

I. ഒന്നാം ഖണ്ഡം.
(ശിശു തരത്തിന്നു വേണ്ടി.)

*1. ദൈവം സ്നേഹം തന്നെ ആകുന്നു.
൧. യോഹന്നാൻ ൪, ൧൬.

2. അവൻ മുമ്പെ നമ്മെ സ്നേഹിച്ചതുകൊണ്ടു
നാം സ്നേഹിക്കാക! ൧. യോഹ. ൪, ൧൯.

*3. നമ്മുടെ ദൈവം സ്വൎഗ്ഗത്തിൽ തന്നെ: പ്രസാ
ദിച്ചതെല്ലാം താൻ ചെയ്യുന്നു. സങ്കീ. ൧൧൫, ൩..

4. മനുഷ്യരോടു അസാദ്ധ്യമെങ്കിലും ദൈവത്തോടു
സകലവും സാദ്ധ്യമാകുന്നു. മത്ത. ൧൯, ൨൬.

*5. ജാതികളുടെ വിഗ്രഹങ്ങൾ പൊന്നും വെള്ളി
യും ആയി മനുഷ്യകൈകളുടെ ക്രിയയത്രെ. സങ്കീ.
൧൩൫, ൧൫.

*6. ദൈവം തന്റെ സാദൃശ്യത്തിൽ മനുഷ്യനെ സൃ
ഷ്ടിച്ചു, ദൈവസാദൃശ്യത്തിൽ അവനെ സൃഷ്ടിച്ചു,
ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു. ഉല്പത്തി
൧, ൨൭.

*7. മനുഷ്യൻ കാഴ്ചയെ നോക്കുന്നു: യഹോവയോ
ഹൃദയത്തെ നോക്കുന്നു. ൧. ശമു. ൧൬, ൭.

*8. മനുഷ്യന്റെ ഹൃദയത്തിലെ ധ്യാനം ബാല്യം
മുതൽ ദോഷമുള്ളതാകുന്നു. ൧. മോശെ ൮, ൨൧.

9. ദൈവമേ, എനിക്കു ശുദ്ധഹൃദയം സൃഷ്ടിക്ക, ഉറ
പ്പുള്ള ആത്മാവിനെ എന്റെ ഉള്ളിൽ പുതുക്കുക.
സങ്കീ. ൫൧, ൧൦.

"https://ml.wikisource.org/w/index.php?title=താൾ:56E237.pdf/7&oldid=196676" എന്ന താളിൽനിന്ന് ശേഖരിച്ചത്