ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 8 —

ഋഷിയുടെ ശാപത്താൽ ലോകത്തിൽ വന്നു. രാഥ
തന്നെ പിരിഞ്ഞു പോയതുനിമിത്തം അവൻ ഗോ
ലോകവാസം വിട്ടു നരലോകവാസിയായിത്തീൎന്നു.
ദുഷ്ടമനുഷ്യനായ കംസനെ കൊല്ലുവാൻ ദൈവം
അവതരിച്ചു പോൽ. കൃഷ്ണൻ താൻ തന്നെ ഗീതയിൽ
ഞാൻ ധൎമ്മത്തെ സ്ഥാപിക്കാൻ യുഗങ്ങൾതോറും
ജനിക്കുന്നു എന്നും പറയുന്നു.

ക്രിസ്തുവിന്റെ അവതാരഹേതുക്കൾ എത്രയും
പ്രധാനമായവ ആകുന്നു എന്നതു ദൈവവചനസാ
ക്ഷ്യങ്ങളോടു കൂടെ മേൽ കാണിച്ചിരിക്കുന്നുവല്ലോ.
ആ വാക്യങ്ങളാൽ ദൈവദൂതന്മാൎക്കും മനുഷ്യൎക്കും
നിവൃത്തിപ്പാൻ കഴിയാത്ത വേലയെ ചെയ്യേണ്ട
തിന്നു തന്നെ ക്രിസ്തു വന്നതു എന്നു സ്പഷ്ടമാകുന്നു.
കൃഷ്ണനെ പോലെ ക്രിസ്തുവിന്റെ മേൽ ആരുടെയും
ശാപം ഉണ്ടായിരുന്നില്ല. എങ്കിലും നമുക്കുവേണ്ടി
തന്നെത്താൻ ശാപത്തിനു കീഴ്പെടുത്തി. എങ്ങിനെ
യെന്നാൽ: “ക്രിസ്തു നമുക്കുവേണ്ടി ശാപമായിത്തീൎന്നു
ന്യായപ്രമാണത്തിൽ നിന്നു നമ്മെ വീണ്ടു കൊണ്ടു”
ഗലാ. 3, 13. അവൻ നമ്മുടെ പാപച്ചുമടിനെ ചുമ
പ്പാൻ തക്കവണ്ണം ദൈവം അവനെ നമുക്കുവേണ്ടി
പാപം ആക്കി. എന്നാൽ ക്രിസ്തു ഇതെല്ലാം ചെയ്വാ
നും സഹിപ്പാനും തന്നെത്താൻ മനഃപൂൎവ്വം ഏല്പിച്ചു
കൊടുത്തു. “ഇതാ ഞാൻ വരുന്നു പുസ്തകച്ചരുളിൽ
എന്നെ കുറിച്ചു എഴുതിയിരിക്കുന്നു. എന്റെ ദൈ
വമേ! നിന്റെ ഇഷ്ടം ചെയ്വാൻ ഞാൻ ആഗ്രഹി
ക്കുന്നു” സങ്കീ. 40, 7. 8. എന്നു തന്റെ ആഗമനത്തി
ന്നു മുമ്പു തന്നെ പറഞ്ഞിരിക്കുന്നു. നാം ക്രിസ്താ

"https://ml.wikisource.org/w/index.php?title=താൾ:56E238.pdf/12&oldid=197598" എന്ന താളിൽനിന്ന് ശേഖരിച്ചത്