ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 9 —

വതാരത്തിന്റെ എല്ലാ കാരണങ്ങളെയും നോക്കി
യാൽ അവയെല്ലാം തമ്മിൽ യോജ്യതയുള്ളതായി
അവറ്റിൽ മനുഷ്യവംശത്തിന്റെ മേലുള്ള ദൈവ
സ്നേഹവും കരുണയും കാണായ്വരുന്നു. വായനക്കാ
രാ! കൃഷ്ണാവതാരത്തിന്റെ കാരണങ്ങളിൽ ഇപ്രകാരം
ലേശമെങ്കിലും കാണുന്നുവോ?

II.

കൃഷ്ണന്റെ ജനന
വൃത്താന്തം.

കൃഷ്ണൻ ജനിച്ച കാലത്തു കം
സൻ എന്ന ഒരു രാജാവു മധുര
യിൽ രാജ്യ ഭരണം ചെയ്തിരുന്നു.
അവന്നു ദേവകി എന്നു പേരായ
ഒരു സഹോദരി ഉണ്ടായിരുന്നു.
യദുവംശക്കാരനായ വസുദേവൻ
എന്ന ഒരുവൻ അവളെ വിവാ
ഹം ചെയ്തു. വിവാഹ ദിവസ
ത്തിൽ ദമ്പതിമാരെ രഥത്തിൽ
കരേറ്റി കംസൻ തന്നെ തേർ
തെളിച്ചു പട്ടണത്തിൽ കൂടി പ്ര
ദക്ഷിണം ചെയ്യിച്ചും കൊണ്ടിരി
ക്കുമ്പോൾ “അല്ലയെ! കംസാ!
ദേവകിയുടെ ഗൎഭത്തിൽനിന്നു
ജനിക്കുന്ന എട്ടാമത്തെ മകന്റെ
കയ്യാൽ നീ മരിക്കും” എന്നൊരു
ആകാശവാണി കേട്ടു. ഉടനെ
കംസൻ തന്റെ വാൾ ഊരി ദേ
വകിയെ കൊല്ലുവാൻ എഴന്നീ
റ്റു. അപ്പോൾ വസുദേവൻ
അവനെ സാവധാനപ്പെടുത്തി
“ഇവളെ കൊല്ലേണ്ട, അവളു
ടെ ഗൎഭത്തിൽ ജനിക്കുന്ന മക്കളെ
എല്ലാം ഞാൻ നിണക്കു തരാം”

II.

ക്രിസ്തുവിന്റെ ജനന
വൃത്താന്തം.

യഹൂദ ദേശത്തിൽ ഹെറോദ
എന്ന രാജാവു രാജ്യഭാരം ചെയ്യു
മ്പോൾ ഗലിലയിലെ നസറെ
ത്ത് എന്ന നഗരത്തിൽ മറിയ
എന്നു പേരായ ഒരു കന്യക ഉ
ണ്ടായിരുന്നു. ഒരു ദൈവ ദൂ
തൻ പ്രത്യക്ഷനായി അവ
ളോടു: “കൃപലഭിച്ചവളെ വാ
ഴുക. ഇതാ നീ ഗൎഭംധരിച്ചു ഒ
രു പുത്രനെ പ്രസവിക്കും അവ
ന്നു യേശു എന്നു പേർ വിളിക്കേ
ണം. അവൻ വലിയവൻ ആ
കും. അത്യുന്നതന്റെ പുത്രൻ
എന്നു വിളിക്കപ്പെടും” എന്നരുളി
ചെയ്തു. (ലൂക്ക് 1, 18–23.) പി
ന്നെ മറിയ ഗൎഭം ധരിച്ചാറെ അ
വളെ വിവാഹത്തിന്നു നിശ്ചയി
ച്ച യോസെഫ് അവർ തമ്മിൽ
കൂടിവരുമുമ്പെ ഇതിനെ സം
ബന്ധിച്ചു സംശയിച്ചു ഗൂഢമായി
ഉപേക്ഷിപ്പാൻ ഭാവിച്ചിരിക്കു
മ്പോൾ കൎത്താവിന്റെ ദൂതൻ
അവന്നു സ്വപ്നത്തിൽ പ്രത്യക്ഷ
നായി “ദാവീദിന്റെ പുത്രനായ

"https://ml.wikisource.org/w/index.php?title=താൾ:56E238.pdf/13&oldid=197599" എന്ന താളിൽനിന്ന് ശേഖരിച്ചത്