ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 10 —

എന്നു പറഞ്ഞു. ഒടുവിൽ കം
സൻ ആ ഇരുവരെയും തടവി
ലാക്കി. പിന്നെ അവൎക്കു ശിശു
ജനിച്ചപ്പോൾ ഉടനെ അതിനെ
എടുത്തുകൊണ്ടുവന്നു കൊന്നുകള
ഞ്ഞു. ഇപ്രകാരം അവൻ ആ
റുമക്കളെ കൊന്നു. ദേവകിയു
ടെ ഏഴാം ഗൎഭത്തിൽ ബലരാമൻ
ഉണ്ടായിരുന്നു. അവനെ വിഷ്ണു
വിൻ മായ അവളുടെ വയ
റ്റിൽനിന്നു എടുത്തു ഗോകുല
ത്തിലെ വസുദേവന്റെ മാറ്റൊ
രു ഭാൎയ്യയായ രോഹിണിയുടെ
ഗൎഭത്തിൽ ആക്കി. എട്ടാം പ്രാ
വശ്യം ദേവകി ഗൎഭം ധരിച്ച
പ്പോൾ അവളുടെ ഗൎഭത്തിൽ
വിഷ്ണുവിന്റെ അംശം കൃഷ്ണരൂപ
ത്തിൽ വന്നുനിന്നു. (വി. പു.
15–ാം സ്കാന്ദം. 1. അ.)

ദേവകി കൃഷ്ണനെ ഗൎഭം ധരി
ച്ചപ്പോൾ സ്വൎഗ്ഗലോകത്തിലെ
ദേവന്മാർ അവളെ സന്ദൎശി
പ്പാൻ വന്നു അവളെ സുതിച്ചു
“അല്ലയൊ ആദി പ്രകൃതിയെ!
നീ വേദങ്ങളുടെ മാതാവാകുന്നു.
നീ അനാദിയാകുന്നു. നീ ജ്ഞാ
നത്തിന്റെ മാതാവാകുന്നു. ലോ
കമാതാവായുള്ളൊവെ നിന്റെ
വയറ്റിൽ എണ്ണമില്ലാത്ത വസ്തു
ക്കൾ ഉണ്ടു. പൃഥ്വി വെള്ളം അ
ഗ്നി ആകാശം, ദേവന്മാരുടെ ര
ഥങ്ങൾ ദേവന്മാർ ഋഷികൾ ബ്ര
ഹ്മാണ്ഡം ഭൂതപിശാചുക്കൾ രാക്ഷ
സന്മാർ സൎപ്പങ്ങൾ മുതലായവ
എല്ലാം ആരിൽ അടങ്ങിയിരി
ക്കുന്നുവൊ ആയവൻ നിന്നിൽ
ഉണ്ടു. ഇഹലോക രക്ഷാൎത്ഥം

യോസെഫെ, നിന്റെ ഭാൎയ്യയാ
യ മറിയയെ ചേർത്തുകൊൾ്വാൻ
ഭയപ്പെടേണ്ട. എന്തുകൊണ്ടെ
ന്നാൽ അവളിൽ ഉത്പാദിതമാ
യതു പരിശുദ്ധാത്മാവിൽ നിന്നാ
കുന്നു. അവൾ ഒരു പുത്രനെ
പ്രസവിക്കും അവൻ തന്റെ
ജനത്തെ അവരുടെ പാപങ്ങ
ളിൽ നിന്നു മോചിക്കുന്നതാക
കൊണ്ടു നീ അവന്നു യേശു എ
ന്നുപേരിടേണം” എന്നു പറ
ഞ്ഞു. (മത്താ. 1, 18–21)

മറിയ ഗൎഭിണിയായതിൽ പി
ന്നെ അവൾ ദൈവത്തെ സ്തുതി
ച്ചു പറഞ്ഞതാവിതു: “എന്റെ
ദേഹി കൎത്താവിനെ മഹിമപ്പെ
ടുത്തുന്നു എന്റെ ആത്മാവ് എ
ന്റെ രക്ഷിതാവായ ദൈവ
ത്തിൽ ആനന്ദിച്ചിരിക്കുന്നു. അ
വൻ തന്റെ ദാസിയുടെ താഴ്ച
യെ നോക്കി കണ്ട ഹേതുവാ
ലത്രെ. അവന്റെ നാമം പരി
ശുദ്ധം. ശക്തനായവൻ എനി
ക്കു വലിയവ ചെയ്തു. അവന്റെ
കരുണ അവനെ ഭയപ്പെടുന്നവ
രിൽ തലമുറ, തലമുറകളോള
വും ഇരിക്കുന്നു. അവൻ തന്റെ
ഭുജം കൊണ്ടു ബലം പ്രവൃത്തിച്ചു
ഹൃദയ വിചാരത്തിൽ അഹങ്കരി
ക്കുന്നവരെ ചിതറിച്ചു. പ്രഭുക്ക

"https://ml.wikisource.org/w/index.php?title=താൾ:56E238.pdf/14&oldid=197600" എന്ന താളിൽനിന്ന് ശേഖരിച്ചത്