ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 11 —

നീ ഭൂമിയിൽ ഇറങ്ങിവന്നിരിക്കു
കയാകുന്നു. അല്ലയോ ദേവി
യെ ഞങ്ങളോടു ദയയുണ്ടാകേ
ണമേ ഭൂമിയോടു നന്മ ചെയ്താ
ലും. സൃഷ്ടിക്കു ആധാരമായി
രിക്കുന്ന ആ ദൈവത്തെ ധരി
ച്ചിരിക്കുന്നതു കൊണ്ടു നിണക്കു
മഹത്വം ഉണ്ടാകട്ടെ” എന്നു പ
റഞ്ഞു. (വിഷ്ണു. പു. 5. 2.)

കൃഷ്ണൻ ജനിച്ച ഉടനെ വസു
ദേവന്നും ദേവകിക്കും തന്റെ ച
തുൎഭുജരൂപത്തെ കാണിച്ചു. അ
വർ ഇതു കണ്ടിട്ടു അവനോടു:
ഈ നിന്റെ രൂപം കംസൻ ക
ണ്ടാൽ അവൻ നമ്മകൊല്ലും
ആകയാൽ ഈ രൂപം നീ ഉപേ
ക്ഷിക്കേണം എന്നു അപേക്ഷി
ച്ചു. അപ്പോൾ അവൻ ഒരു ചെറി
യശിശുവായ്തീൎന്നു. പിന്നെ വസു
ദേവൻ അവനെ നന്ദഗോകുല
ത്തേക്കു എടുത്തുകൊണ്ടുപോയി
നന്ദന്റെ ഭാൎയ്യയായ യശോദയു
ടെ അടുക്കൽ ആക്കി അവളു
ടെ ചെറിയ പെൺ പൈതലിനെ
എടുത്തു കൊണ്ടു മടങ്ങിപോന്നു.
കംസൻ ഈ കന്യകയെ കൊല്ലു
വാൻ കയ്യിൽ എടുക്കുമ്പോഴെക്ക്
കൈ കുതറി മേലോട്ടു പോയ്ക്കള
ഞ്ഞു. മേലോട്ടുപോകുമ്പോൾ
“നിന്റെ വൈരിയായ കൃഷ്ണൻ
നന്ദഗോകുലത്തിൽ വളരുന്നു
ണ്ടു” എന്നു പറഞ്ഞു. അപ്പോൾ
കംസൻ വസുദേവനെയും ദേവ
കിയെയും തടവിൽനിന്നു വിടു
വിച്ചു അവരുടെ മക്കളെ ഞാൻ
വെറുതെ കൊന്നല്ലൊ എന്നു പ
റഞ്ഞു വളരെ ദുഃഖിച്ചു അതി

ന്മാരെ സിംഹാസനങ്ങളിൽ നി
ന്നു തള്ളി താണവരെ ഉയൎത്തി
വിശന്നവരെ നന്മകളാൽ നിറ
ച്ചു സമ്പന്നന്മാരെ വെറുതെ അ
യച്ചുകളഞ്ഞു.” (ലൂക്ക് 1, 46–53.)

യേശു ബെത്ലഹെം എന്ന ഊ
രിൽ ജനിച്ചു. അന്നു ആ പ്ര
ദേശത്തിൽ ചില ഇടയന്മാർ ത
ങ്ങളു ടെ ആട്ടിങ്കൂട്ടത്തെ രാത്രി
യിൽ കാവൽ കാത്തു വെളിയിൽ
പാൎത്തിരിക്കുമ്പോൾ കൎത്താവി
ന്റെ ദൂതൻ അവരുടെ അരി
കെ വന്നുനിന്നു “ഇതാ ജനത്തി
ന്നെല്ലാം ഉണ്ടാവാനുള്ളാരു മഹാ
സന്തോഷം ഞാൻ നിങ്ങളോടു
സുവിശേഷിക്കുന്നു. എന്തുകൊ
ണ്ടെന്നാൽ ഇന്നു കൎത്താവാകുന്ന
ക്രിസ്തു എന്ന രക്ഷിതാവു ദാവീ
ദിന്റെ നഗരത്തിൽ നിങ്ങൾ്ക്കാ
യി ജനിച്ചു. ശീലകൾ ചുറ്റീട്ടു
ള്ളൊരു ശിശു പശുത്തൊട്ടി
യിൽ കിടക്കുന്നതു നിങ്ങൾ ക
ണ്ടെത്തും. അതു നിങ്ങൾക്കു
അടയാളമാകും” എന്നു പറഞ്ഞു.
പെട്ടന്നു സ്വൎഗ്ഗീയ സൈന്യത്തി
ന്റെ ഒരു സംഘം ആ ദൂതനോടു
ചേൎന്നു ദൈവത്തെ പുകഴ്ത്തി
ചൊല്ലിയതു: “അത്യുന്നതങ്ങളിൽ
ദൈവത്തിന്നു മഹത്വവും ഭൂമി
യിൽ സമാധാനവും മനുഷ്യ
രിൽ പ്രസാദവും ഉണ്ടാകട്ടെ”
(ലൂക്ക് 2, 8–14).

"https://ml.wikisource.org/w/index.php?title=താൾ:56E238.pdf/15&oldid=197601" എന്ന താളിൽനിന്ന് ശേഖരിച്ചത്