ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 13 —

നെ സംഹരിച്ചു ഭൂഭാരം പോക്കും
എന്നറിയുന്നു” എന്നിത്യാദി പറ
ഞ്ഞിട്ടു ഗൎഗ്ഗാചാൎയ്യൻ പുറപ്പെട്ടു
പോയി. (വി, പു. 9. മഹാ
ഭാ. 10 സ്ക.)
യസ്സുള്ള ഒരു വിധവ ആയി
രുന്നു. ആ നാഴികയിൽ തന്ന
ഇവളും അടുത്തു നിന്നു ദൈവ
ത്തെ സ്തുതിച്ചു യരുശലേമിന്റെ
വീണ്ടെടുപ്പിനെ കാത്തിരുന്ന എ
ല്ലാവരോടും അവനെ കുറിച്ചു
പറഞ്ഞു. അതിന്റെ ശേഷം
യഹൂദരുടെ രാജാവായി പിറന്ന
വന്റെ നക്ഷത്രം കണ്ടിട്ടു കിഴ
ക്കുനിന്നു ചില വിദ്വാന്മാർ ദൈ
വോപദിഷ്ടരായി യേശുവിനെ
കാണ്മാൻ വന്നു. ഇവർ ശിശു
വിനെ കണ്ടിട്ടു അവനെ കുമ്പിട്ടു
വണങ്ങി പൊന്നും കുന്തുരുക്കവും
മൂവരും കാഴ്ച വെച്ചു നാട്ടിലേക്ക്
മടങ്ങിപോകയും ചെയ്തു. (മത്താ
യി 2, 11.)

കൃഷ്ണൻ ജനിച്ചപ്പോൾ സ്വൎഗ്ഗലോകത്തിലെ ദേ
വന്മാർ വന്നു ദേവകിയെ സ്തുതിച്ചു. ക്രിസ്തു ജനിച്ച
പ്പോഴോ ദൈവദൂതന്മാർ ദൈവത്തെ സ്തുതിച്ചു. ഒരു
മനുഷ്യ സ്ത്രീയെ സ്തുതിച്ച പുരാണങ്ങളിലെ ദേവന്മാ
രെക്കാൾ ദൈവത്തെ സ്തുതിച്ച ദൂതന്മാരല്ലയോ ബു
ദ്ധിയോടെ പ്രവൃത്തിച്ചതു? ദേവകി, ദേവന്മാർ തനി
ക്കു കൊടുത്ത ദേവി എന്ന മാനപ്പേരിനെ മൌനമാ
യി സ്വീകരിച്ചു കൊണ്ടതിനേക്കാൾ മറിയ തന്റെ
എളിമയെ സ്വീകരിച്ചു ദൈവത്തെ സ്തുതിച്ചതല്ല
യോ യോഗ്യത? കൃഷ്ണന്റെ ഉത്ഭവം ലോകനടവടി
പ്രകാരം പാപികളായ സ്ത്രീപുരുഷന്മാരിൽ നിന്നാ
കയാൽ കൃഷ്ണൻ പാപജന്മിയത്രെ. എന്നാൽ ക്രി
സ്തുവിന്റെ ജനനം കന്യാസ്ത്രീയുടെ ഗൎഭത്തിൽ പരി
ശുദ്ധാത്മാവിന്റെ ശക്തിയാൽ ഉണ്ടായി. ആകയാൽ


2

"https://ml.wikisource.org/w/index.php?title=താൾ:56E238.pdf/17&oldid=197603" എന്ന താളിൽനിന്ന് ശേഖരിച്ചത്