ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 14 —

ക്രിസ്തു മനുഷ്യബീജത്തിൽനിന്നു പിറന്നവനും പാ
പസ്വഭാവമുള്ളവനും അല്ല. കൃഷ്ണനെ അവന്റെ
മാതാപിതാക്കന്മാർ ആചാൎയ്യന്റെ അടുക്കൽ കൊ
ണ്ടു പോയി അവന്റെ ജനനത്തെ കുറിച്ചു അന്വേ
ഷണം കഴിച്ചു. ക്രിസ്തുവിനെ മറിയ ദൈവത്തിന്റെ
ആലയത്തിലേക്കു കൊണ്ടു പോയി ദൈവത്തിന്റെ
മുമ്പാകെ ഏല്പിച്ചു. കൃഷ്ണനെ കുറിച്ചു ഗൎഗ്ഗാചാൎയ്യൻ
അവൻ കുലപാതകനായ്തീരും എന്നു പ്രവചിച്ചു.
ശിമ്യോൻ യേശുവിനെ കുറിച്ചു പരിശുദ്ധാത്മാവു നി
റഞ്ഞവനായി ഇവൻ ദൈവത്തിൽനിന്നുള്ള രക്ഷ
യാകുന്നു എന്നു പ്രവചിച്ചു.

III.

കൃഷ്ണന്റെ ബാല്യം.

കൃഷ്ണൻ തന്റെ ബാല്യത്തെ
നന്ദഗോകുലത്തിൽ യമുനാ ന
ദീതീരത്തുള്ള ഗോക്കളെ മേച്ചു
കൊണ്ടും ഗോപികളോടുകൂടെ
നാനാവിധമായ ക്രീഡക ൾ ചെ
യ്തുകൊണ്ടും കഴിച്ചു. പശുക്ക
ളെ നോക്കേണ്ടതിന്നായി ഇവ
നെ കാട്ടിൽ അയപ്പാൻ അമ്മ
ക്കു മനസ്സുണ്ടായിരുന്നില്ല. ആ
കയാൽ കൃഷ്ണൻ ശാഠ്യം പിടിച്ചു
നീ എന്നെ അയക്കാഞ്ഞാൽ ഞാ
ൻ ഉണ്ണുകയില്ല എന്നു പറഞ്ഞു.
അതിന്റെ ശേഷമാകുന്നു ഇവൻ
കാട്ടിൽ പോവാൻ തുടങ്ങിയതു.
അവിടെ വെച്ചു ഇവൻ സൎപ്പാ
ദികളെ കൊല്ലുകയും ചെടികളെ
പൊരിച്ചുകളകയും ഗോപസ്ത്രീ
കളോടുകൂടി കളിക്കയും കുഴൽ

III.

ക്രിസ്തന്റെ ബാല്യം.

യേശുക്രിസ്തൻ ചെറുപ്പത്തിൽ
തന്റെ ലൌകീക മാതാപിതാ
ക്കന്മാരുടെ ഭവനത്തിൽ നചറെ
ത്ത് എന്ന ഊരിൽ പാൎത്തിരുന്നു.
ചെറുപ്പം മുതൽ അവൻ ഭക്തി
യുള്ളവനായിരുന്നു. അവൻ
അതിപരിശുദ്ധനായിരുന്നതി
നാൽ അയോഗ്യമായ യാതൊരു
പ്രവൃത്തിയും ചെയ്തിട്ടില്ല. ത
ന്റെ സമപ്രായക്കാരായ ശേഷം
കുട്ടികളെ നിൎമ്മലസ്നേഹത്താൽ
സ്നേഹിച്ചു തന്റെ നടപ്പിനാൽ
അവൎക്കു ഉത്തമ മാതൃക കാണിച്ചു.
അവൻ എല്ലാവരോടും താഴ്മയി
ലും സ്നേഹത്തിലും പെരുമാറി.
തന്റെ വേലകളെ മടിവുകൂടാ
തെ ചെയ്തു. അവൻ ചെറുപ്പ
ത്തിൽ മനുഷ്യ മക്കളെ പോലെ

"https://ml.wikisource.org/w/index.php?title=താൾ:56E238.pdf/18&oldid=197604" എന്ന താളിൽനിന്ന് ശേഖരിച്ചത്