ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 16 —

മായ കാൎയ്യങ്ങളെ ചെയ്വാൻ തു
ടങ്ങി.

അവൻ ഗോപന്മാരുടെ പ
ശുക്കിടാങ്ങളെ തൊഴുത്തിൽനി
ന്നു അഴിച്ചു ഓടിച്ചുകളയും.
ഗോപസ്ത്രീകളുടെ വസ്ത്രങ്ങളിൽ
പാമ്പിനെയും കീരിയെയും പി
ടിച്ചിടും. അവരുടെ പാൽ
കുടങ്ങളിൽ ഉള്ളതെല്ലാം കവൎന്നു
കുടിച്ചിട്ടു, അവയിൽ പാമ്പു,
തേൾ, ചേരട്ട മുതലായവയെ
കൊണ്ടുവന്നു ഇടും. അവരുടെ
ചെറിയ പൈതങ്ങളെ പശുക്ക
ളുടെ വാലോടു പിടിച്ചുകെട്ടും.
(ഹരിവിജയം.)

കൃഷ്ണൻ തന്റെ അമ്മയെയും
കൂടെ വളരെ ഉപദ്രവിച്ചിരിക്കു
ന്നു. അവൾ അവനെ മരത്തോ
ടും ഉരലിനോടും മറ്റും പിടിച്ചു
കെട്ടാറുണ്ടു. വടി എടുത്തു അ
വന്റെ പിന്നാലെ ഓടും. പാ
ലും വെണ്ണയും കൊടുക്കയില്ലെന്നു
മകനെ ഭയപ്പെടുത്തും. എന്നി
ട്ടും അമ്മയെ കൂട്ടാക്കാതെ മോരും
പാലും വെണ്ണയും കട്ടുതിന്നും.
മൺപാത്രങ്ങളെ ഉടച്ചുകളയും.
പിന്നെ താൻ ചെയ്ത തെറ്റുക
ളെല്ലാം ബലരാമന്റെ മേൽ ചു
മത്തും.

കൃഷ്ണന്റെ ദുൎഗ്ഗണങ്ങളാലും ദു
ൎന്നടപ്പുകൊണ്ടും നന്ദഗോകുല
ത്തിലെ സ്ത്രീകൾക്കും സഹിച്ചുകൂ
ടാതായി. അവർ യശോദയുടെ
അടുക്കൽ പലപ്പോഴും ആവലാ
തി ചെന്നു പറഞ്ഞു. ഇവൻ ഒരു
ഗോപസ്ത്രീയുടെ മേൽ അപരാ
ധം ചുമത്തിയപ്പോൾ അവൾ യ

നിഷ്ഠയുള്ളവനായിരുന്നു. അ
വന്നു പന്ത്രണ്ടു വയസ്സായപ്പോൾ
യരുശലേമിൽ വിദ്വാന്മാരുടെ
യും ശാസ്ത്രികളുടെയും കൂടെ ഇരു
ന്നു അവരോടു ആത്മികകാൎയ്യങ്ങ
ളെ കുറിച്ചു ചോദ്യൊത്തരം കഴി
ക്കുന്നതിനെ ഒരിക്കൽ അവന്റെ
അമ്മയപ്പന്മാർ തന്നെ കണ്ടു.

ക്രിസ്തൻ ചെറുപ്പത്തിൽ ത
ന്നെ തന്റെ ഐഹിക മാതാപി
താക്കൾക്കു താൻ സാമാന്യ മകന
ല്ല എന്നും സാമാന്യ വേലക്കായ
ല്ല താൻ വന്നതു എന്നും ബോ
ദ്ധ്യം വരുത്തി, ദൈവം തന്റെ
പ്രത്യേക പിതാവാകുന്നു എന്നും
താൻ ദൈവക്രിയകളെ ചെയ്യേ
ണ്ടുതിന്നത്രെ വന്നിരിക്കുന്നതു എ
ന്നും അവരെ ഗ്രഹിപ്പിച്ചു. അ
വന്റെ വാക്കു അവൎക്കു ഉടനെ
മനസ്സിലായില്ല എന്നിട്ടും അവ
ന്റെ അമ്മ ഈ കാൎയ്യങ്ങളെല്ലാം
തന്റെ ഹൃദയത്തിൽ സംഗ്രഹി
ച്ചു (ലൂക്ക് 2, 51).

യേശുവിന്റെ പോറ്റപ്പൻ
ഒരു തച്ചൻ ആയിരുന്നു. മക
നും ഈ വേല തന്നെ ചെയ്തു
അപ്പന്നു സഹായിച്ചിട്ടുണ്ടാകും.
അവൻ മാതാപിതാക്കന്മാൎക്കു അ
നുസരണമുള്ളവൻ ആയിരുന്നു.
എന്തുകൊണ്ടെന്നാൽ “അവൻ
തന്റെ അമ്മയപ്പന്മാൎക്കു കീഴട

"https://ml.wikisource.org/w/index.php?title=താൾ:56E238.pdf/20&oldid=197606" എന്ന താളിൽനിന്ന് ശേഖരിച്ചത്