ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 17 —

ശോദയോടു ചെന്നു പറഞ്ഞ വാ
ക്കുകളെ ഇവിടെ പറഞ്ഞുംകൊ
ണ്ടു ഈ സംഗതിയെ അവസാ
നിപ്പിക്കുന്നു. “സതിയേ! കേ
ൾക്ക ഈ കൃഷ്ണൻ നല്ലവനല്ല.
മഹാദുഷ്ടനും ആചാരഭ്രഷ്ടനും
ആയിട്ടു ബുദ്ധിയില്ലാത്ത അനേ
ക ദൂഷണങ്ങളെ പറഞ്ഞു പരത്തു
ന്നു. ഈ അനൎത്ഥത്തിന്നു ഒരു
നീക്കുപോക്കു നീ വരുത്തുന്നില്ലെ
ങ്കിൽ ഇവനാൽ വളരെ വംശ
ങ്ങൾക്കു നാശം വരും എന്നു നീ
ഓൎത്തുകൊൾക” എന്നത്രെ. ഇ
പ്രകാരം ഹരിവിജയം എന്ന
ഗ്രന്ഥത്തിൽ ആ ഗോപസ്ത്രീ പ
റഞ്ഞ പ്രവാചകംപാലെ ത
ന്നെ ഒടുവിൽ നിവൃത്തിയാകയും
ചെയ്തു.
ങ്ങി പാൎത്തു എന്നു സത്യവേദ
ത്തിൽ പറഞ്ഞിരിക്കുന്നു. പി
ന്നെ അവൻ മുതിൎന്നു ഒരു പുരു
ഷൻ ആയശേഷം ഒരു സ്ത്രീ അ
വന്റെ ഉപദേശത്തേയും നട
പ്പിനെയും കണ്ടിട്ടു “നിന്നെ ചു
മന്ന ഉദരവും നീ കുടിച്ച മുലക
ളും ഭാഗ്യമുള്ളവ” (ലൂക്ക് 11, 27.)
എന്നു അവനെ പുകഴ്ത്തിയിരി
ക്കുന്നു. പണ്ടു പണ്ടേ യേശുവി
നെ കുറിച്ചു “ഒരു കന്യക ഗൎഭി
ണിയായി ഒരു പുത്രനെ പ്രസ
വിക്കും അവൻ ദോഷമുള്ളതി
നെ നിരസിച്ചു ഗുണമുള്ളതിനെ
തെരിഞ്ഞെടുക്കും” (യശാ, 7, 14
15.) എന്നു ഒരു ദീൎഘദൎശനം ഉ
ണ്ടായിട്ടുണ്ടു. ഈ ദീൎഘദൎശനം
യേശുവിൽ ഉള്ളവണ്ണം നിവൃത്തി
യായിരിക്കുന്നു.

ഹിന്തുമതക്കാർ കൃഷ്ണൻ അവതാര പുരുഷനാക
യാൽ അവന്റെ ബാലക്രീഡകൾ ദോഷമുള്ളവയ
ല്ല എന്നു നിരൂപിക്കുന്നു. മനുഷ്യാവതാരം എടുക്ക
യാൽ മനുഷ്യരോടു സകലത്തിലും തുല്യനായി പ്രവൃ
ത്തിക്കേണ്ടതാകുന്നു എന്നും അവർ പറയുന്നു. ഇ
തിന്നു ക്രിസ്ത്യാനികൾ പറയുന്നതോ: കൃഷ്ണൻ അവ
താര പുരുഷൻ എന്നു വിശ്വസിക്കുന്നതായാൽ അവ
ന്റെ ബാലക്രീഡ വളരെ ദോഷാരോപണത്തിന്നു
ഹേതുവായിരിക്കുന്നു. അവൻ ദൈവമായിരുന്നിട്ടു
മാനുഷരൂപം ധരിച്ചു വന്നതാകുന്നു എന്നുവരികിൽ
അവന്റെ നടപ്പു നിൎമ്മലമായിരിക്കേണ്ടതായിരുന്നു.
അവൻ മനുഷ്യനായ്വന്നതു എന്തിന്നു? പാപികളായ

"https://ml.wikisource.org/w/index.php?title=താൾ:56E238.pdf/21&oldid=197607" എന്ന താളിൽനിന്ന് ശേഖരിച്ചത്