ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 29 —

തിൽ അൎജ്ജുനൻ ജയിച്ചതുകൊ
ണ്ടു മാരുതി തന്റെ കരാറിൻപ്ര
കാരം അവന്റെ ധ്വജത്തി
ന്മേൽ നിത്യം കുത്തിരിക്കേണ്ടി
വന്നു. (മഹാ. ഭാര. ആദിപൎവ്വ.)

പിന്നെ അൎജ്ജുനൻ സന്യാ
സിവേഷം ധരിച്ചു കൊണ്ടു ദ്വാ
രകയിൽ വന്നു. അവിടെ കൃഷ്ണ
ന്റെ സഹോദരിയായ സുഭദ്രക്കു
വിവാഹത്തിന്നുള്ള പ്രായം തിക
ഞ്ഞിരുന്നു. ഇവളെ ദുൎയ്യോധന
ന്നു കൊടുക്കേണമെന്നായിരുന്നു
ബലരാമന്റെ ഇഷ്ടം. എന്നാൽ
കൃഷ്ണന്റെ മനസ്സു അൎജ്ജുനന്നു
കൊടുക്കേണമെന്നായിരുന്നു. അ
തുകൊണ്ടു കൃഷ്ണൻ അൎജ്ജുനനെ
ഒരു മഹാസന്യാസിയുടെ വേ
ഷം നടിപ്പിച്ചു അവനെ ശുശ്രൂ
ഷിപ്പാൻ സുഭദ്രയെ അയക്കേ
ണ്ടതിന്നു ജ്യേഷ്ഠനോടു അനുവാ
ദംവാങ്ങി. ഒരു ദിവസം അ
വർ എല്ലാവരും ശക്തിപൂജക്കാ
യി വനത്തിൽ പോയിരുന്നു.
മടങ്ങിവരുമ്പോഴെക്കു അൎജ്ജു
നൻ കൃഷ്ണന്റെ ഉപദേശപ്രകാ
രം സുഭദ്രയെ കട്ടുകൊണ്ടുപോ
യ്ക്കളഞ്ഞു.

പാണ്ഡവന്മാർ കൌരവരുമാ
യി ചൂതാടി തങ്ങളുടെ രാജ്യം ക
ളഞ്ഞിരുന്നു. അതിനെ വീണ്ടും
കൈവശം വരുത്താം എന്നു കബ
ളിപ്പിച്ചും കൊണ്ടു കൃഷ്ണൻ അവ
രെ യുദ്ധത്തിന്നു ഉത്സാഹിപ്പിച്ചു.
ബലഭദ്രൎക്കൊ ഇരുഭാഗക്കാൎക്കും
തമ്മിൽ സമാധാനം ഉണ്ടായിരി
ക്കേണമെന്നായിരുന്നു ഇഷ്ടം. എ
ന്നാൽ കൃഷ്ണൻ യുദ്ധം എന്ന തീ

നാലാം ദിവസം അവരുടെ വീ
ട്ടിലേക്കു ചെന്നു. അവിടെ വെ
ച്ചു കല്ലറയിൽ അടക്കപ്പെട്ടി
രുന്ന ലാസരിന്റെ ഉടലിനെ
അനേകം യഹൂദന്മാരുടെ മുമ്പാ
കെ വിളിച്ചു ഉയിൎപ്പിച്ചു. (യോ
ഹ. 11. അ.)

ഈ അത്ഭുതം നടന്ന ദിവസം
മുതൽ അവന്റെ ശ്രുതി എങ്ങും
പരന്നു. വളരെ യഹൂദന്മാർ
അവന്റെ ശിഷ്യരാവാൻ തുട
ങ്ങിയതു കൊണ്ടു യഹൂദന്മാരുടെ
വേദശാസ്ത്രികൾക്കു ഭയം കുടുങ്ങി;
അതു കൊണ്ടു അവർ സഭകൂടി
ആലോചിച്ചു കഴിയുന്ന വേഗ
ത്തിൽ അവനെ കൊല്ലെണം
എന്നു നിൎണ്ണയിച്ചു. എങ്കിലും
അവന്റെ സമയം അതുവരെ
വന്നിട്ടില്ലായ്കയാലും അവന്മുഖാ
ന്തരം വേറെയും പലക്രിയകൾ
നടപ്പാൻ ഉണ്ടായിരുന്നതിനാലും
അവൻ യരുശലേമിന്നു പുറത്തു
പോയി.

പിന്നെ പെരുന്നാൾ ആയാ
റെ തന്റെ അന്ത്യയാത്രകളിൽ
നിന്നു യേശു യരുശലേമിലെക്കു
വരുമ്പോൾ വഴിയിൽ വെച്ചു
അനേകം അത്ഭുതങ്ങൾ ചെയ്ക
യും ഒാരോ ഉപമകൾ പറക
യും ചെയ്തു. ബൎത്തിമ്മായി എ
ന്ന കുരുടന്നു കാഴ്ച കൊടുത്തതും
തോട്ടക്കാരന്റെ ഉപമ പറഞ്ഞ
തും ഈ സമയത്തായിരുന്നു.

പെസഹാ പെരുന്നാളിന്നു
ആറുദിവസം മുമ്പെ യേശു ബെ
ത്ഥാന്യയിൽ വന്നു. അവിടെ
താൻ ഉയിൎപ്പിച്ച ലാജർ ഉണ്ടായി

"https://ml.wikisource.org/w/index.php?title=താൾ:56E238.pdf/33&oldid=197619" എന്ന താളിൽനിന്ന് ശേഖരിച്ചത്