ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 33 —

സംസാരിക്കുന്നവനല്ല എന്നു സ്പഷ്ടമായ്വരുന്നു. ഇന്ദ്ര
ന്റെ പാരിജാതകം എന്ന ചെടിയെ സമ്മതം കൂടാ
തെ അവൻ പൊരിച്ചു വീട്ടിൽ കൊണ്ടു വന്നതുകൊ
ണ്ടു അന്യരുടെ വസ്തുക്കളെ മോഹിക്കുന്നവനും മോ
ഷ്ടാവും ആയിരുന്നു എന്നു കാണുന്നില്ലയോ? ഇതു
കൂടാതെ അവൻ സത്രാജിത്തിന്റെ രത്നത്തിന്റെ
സംഗതിയിൽ തനിക്കു മാനഭംഗം വരുത്തി എന്നും
അതിനെ കണ്ടെത്തുവാൻ പല ദിക്കിലും തിരഞ്ഞു
നടന്നു എന്നും ഉള്ള കഥയാൽ പുരാണകൎത്താവു അ
വൻ വെറും മനുഷ്യനത്രെ എന്നു സ്പഷ്ടമായി കാണി
ച്ചിരിക്കുന്നു. അവൻ ദൈവത്തിന്റെ അവതാരമാ
യിരുന്നെങ്കിൽ ആ സമയത്തു തന്റെ സൎവ്വജ്ഞതയെ
കാണിക്കേണ്ടതായിരുന്നു. ഈ ദിവ്യലക്ഷണത്തെ
അപ്പോൾ മറച്ചുവെപ്പാൻ എന്താവശ്യം? അവൻ
ദ്വാരകയിൽ ഇരുന്നുകൊണ്ടു തന്നെ ആ രത്നം ഇന്ന
സ്ഥലത്തുണ്ടെന്നു ദൈവാവതാരമാണെങ്കിൽ അവൻ
പറയേണ്ടതായിരുന്നു. കൃഷ്ണന്റെ സമസ്തക്രിയക
ളും അപവിത്രമാകയാൽ തന്നിൽ പരിശുദ്ധത്വം
ഇല്ല എന്നു സ്വന്തവായികൊണ്ടു തന്നെ സ്വീകരി
ക്കേണ്ടി വന്നിരിക്കുന്നു. സ്യമന്തകം എന്ന രത്നത്തി
ന്റെ കഥയുടെ അന്ത്യത്തിൽ കാണുന്നതെന്തെ
ന്നാൽ: സത്രാജിത്തിന്റെ മരണാനന്തരം ആ രത്നം
ആരുടെ വശം ഇരിക്കേണ്ടതാകുന്നു? എന്നതിനെ
കുറിച്ചു സത്യഭാമയും കൃഷ്ണനും ബലഭദ്രരും കൂടി
തമ്മിൽ വാദിച്ചു കൊണ്ടിരിക്കുമ്പോൾ, കൃഷ്ണൻ യാദ
വന്മാരുടെ പ്രമാണികളെ സഭയായി കൂട്ടിവരുത്തി
പവിത്രവൃത്തിയുള്ള അക്രൂരനോടു പറഞ്ഞതാവിതു:

"https://ml.wikisource.org/w/index.php?title=താൾ:56E238.pdf/37&oldid=197623" എന്ന താളിൽനിന്ന് ശേഖരിച്ചത്