ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 36 —

V.

കൃഷ്ണന്റെ അത്ഭുത
ക്രിയകൾ.

1. ഒരിക്കൽ കൃഷ്ണൻ ഗോപി
കളുമായി തോണി കയറിജലക്രീ
ഡ ചെയ്തുകൊണ്ടിരിക്കുമ്പോൾ
പെട്ടന്നു വലിയ മഴ പെയ്തു യ
മുനാനദിയിൽ വലിയ കോളു
ണ്ടായി. ആ തോണിക്കു ഓട്ട
യുണ്ടായിരുന്നതിനാൽ അതിൽ
കൂടി വെള്ളം കയറുവാൻ തുട
ങ്ങി. അപ്പോൾ ഗോപികളെ
ല്ലാം ഭൂമിക്കുന്നതു കൃഷ്ണൻ കണ്ടിട്ടു
നിങ്ങളുടെ വസ്ത്രങ്ങളെ ഊരി ഓ
ട്ടയടപ്പിൻ എന്നു അവരോടു പറ
ഞ്ഞു. താല്ക്കാലം അവൎക്കു പിണ
ഞ്ഞ കഷ്ടം നിമിത്തം നാണംവി
ട്ടു പറഞ്ഞതു പോലെ ചെയ്തിട്ടും
വെള്ളം കയറുന്നതു നിന്നില്ല.
ആകയാൽ അവർ എല്ലാവരും
കൂടി അവനോടു: “അല്ലയോ
കൃഷ്ണാ ഞങ്ങളെ രക്ഷിക്കേണ
മേ” എന്നു അപേക്ഷിച്ചു. അ
പ്പോൾ കൃഷ്ണൻ അത്ഭുതമാംവണ്ണം
തോണിയിലേക്കു കയറുന്ന വെ
ള്ളത്തെയും മേലിൽനിന്നുള്ള മഴ
യെയും നിറുത്തിക്കളഞ്ഞു.

2. പിന്നെ ഒരിക്കൽ സംഭ
വിച്ചതാവിതു: കൃഷ്ണനും അവ
ന്റെ ചങ്ങാതിമാരായ ഇടയന്മാ
രും തങ്ങളു ടെ ചോറ്റുപൊതിമറ
ന്നുംവെച്ചു പശുക്കളെ മേയ്പാൻ
കാട്ടിലേക്കു പോയിരുന്നു. അവി
ടെവെച്ചു അവൎക്കു വിശന്നപ്പോ
ൾ, കൃഷ്ണൻ സമീപമുള്ള ഒരിടത്തു

V.

ക്രിസ്തന്റെ അത്ഭുത
ക്രിയകൾ.

1. ഒരിക്കൽ യേശു തന്റെ ശി
ഷ്യന്മാരുമായി ഒരു പടകിൽ ക
യറി പൊയ്കയുടെ അക്കരെക്കു
പോകുമ്പോൾ അവൻ ഒരു തല
ക്കൽ ഉറങ്ങിയിരുന്നു. അപ്പോൾ
തടാകത്തിൽ ഒരു കൊടുങ്കാറ്റു
ണ്ടായി പടകു വെള്ളം കൊണ്ടു
നിറഞ്ഞാറെ ശിഷ്യന്മാർ യേശു
വിനോടു നാഥാ! നാഥാ! ഞങ്ങൾ
നശിച്ചുപോകുന്നു എന്നു പറഞ്ഞു.
അവനെ ഉണൎത്തി. അപ്പോൾ
അവൻ എഴുന്നീറ്റു കാറ്റിനെ
യും കടലിനെയും ശാസിച്ചു. അ
പ്പോൾ അവ അമൎന്നു ശാന്തത ഉ
ണ്ടാകുകയും ചെയ്തു. പിന്നെ അ
വരോടു നിങ്ങളുടെ വിശ്വാസം
എവിടെ? എന്നു പറഞ്ഞു. എ
ന്നാൽ അവർ ഭയപ്പെട്ടു; ഇവൻ
ആർ? അവൻ കാറ്റുകളോടും
വെള്ളങ്ങളോടും കല്പിക്കുന്നു അ
വ അനുസരിക്കുകയും ചെയ്യുന്നു
എന്നു തങ്ങളിൽ പറഞ്ഞു ആശ്ച
ൎയ്യപ്പെട്ടു (ലൂക്ക് 8, 22–25).

2. ഒരിക്കൽ വലിയ പുരു
ഷാരം ക്രിസ്തുവിന്റെ ഉപദേശം
കേൾപ്പാൻ അവന്റെ പിന്നാ
ലെ അരണത്തിലേക്കു ചെന്നു.
ഉപദേശം കഴിഞ്ഞ ശേഷം അ
വൎക്കു തിന്മാൻ ഒന്നും ഇല്ലായ്ക
യാൽ ക്രിസ്തു അവരിൽ കരളലി
ഞ്ഞു അവൎക്കെല്ലാവൎക്കും തൃപ്തിവ

"https://ml.wikisource.org/w/index.php?title=താൾ:56E238.pdf/40&oldid=197626" എന്ന താളിൽനിന്ന് ശേഖരിച്ചത്