ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 54 —

വിന്റെ പുനരുത്ഥാനത്തിന്നു സാക്ഷ്യം കൊടുത്തും,
അവന്റെ നാമത്തിൽ പ്രസംഗിച്ചും കൊണ്ടു ഊർ
തോറും സഞ്ചരിപ്പാൻ തുടങ്ങി. അവർ അവന്റെ
നാമത്തിൽ അനേകം അത്ഭുതങ്ങളെയും ചെയ്തു.
അതു കൂടാതെ അവന്റെ നാമം നിമിത്തം ഏറിയ
കഷ്ടങ്ങളെയും അനുഭവിച്ചു. അവർ രാജാക്കന്മാ
രുടെ മുമ്പാകെയും ജനക്കൂട്ടങ്ങളുടെ മുമ്പാകെയും
നിന്നു വിസ്തരിക്കപ്പെടുകയും, അപമാനം സഹിച്ചു,
തടവിലാക്കപ്പെടുകയും തോൽവാറുകൊണ്ടുള്ള തല്ലു
ഏല്ക്കുകയും കല്ലേറു കൊള്ളുകയും കൊല്ലപ്പെടുകയും
ചെയ്തിരിക്കുന്നു. എന്നിട്ടും അവർ ഇതെല്ലാം സ
ന്തോഷത്തോടെ സഹിച്ചിരിക്കുന്നു. പിന്നെത്ത
തിൽ ക്രിസ്തന്റെ മാൎഗ്ഗം ക്രമേണ അഭിവൃദ്ധിയായി
ലോകത്തിലെങ്ങും പരക്കുകയും ചെയ്തു.

VIII. കൃഷ്ണന്റെ ഉപദേശ
സംക്ഷേപം.

1. ദൈവത്തെ കുറിച്ചു

ഒരിക്കൽ വൎഷകാലം കഴിഞ്ഞ
ശേഷം ഗോപന്മാർ എല്ലാവരും
കൂടി ഇന്ദ്രന്നു ഒരു യാഗം കഴി
പ്പാൻ ഒരുമ്പെട്ടു. അപ്പോൾ
കൃഷ്ണൻ, നിങ്ങൾ ഇത്ര വളരെ
ആഘോഷത്തോടെ ഇന്ദ്രന്നു വേ
ണ്ടി ഉത്സവം ആചരിക്കുന്നതു എ
ന്തിന്നു എന്നു അവരോടു ചോ
ദിച്ചു. അതിന്നു നന്ദൻ: ഇന്ദ്രൻ
വെള്ളങ്ങളുടെയും മേഘങ്ങളുടെ
യും രാജാവാകുന്നു. അവൻ മഴ
പെയ്യിക്കുന്നതിനാൽ ഭൂമി നന

VIII.

ക്രിസ്തന്റെ ഉപദേശ
സംക്ഷേപം.

1. ദൈവത്തെ കുറിച്ചു:

യേശു ഒരിക്കൽ യഹൂദ്യയിൽ
നിന്നു ഗലീലയിലേക്കു പോകു
മ്പോൾ ശമൎയ്യയിൽ കൂടി കടക്കേ
ണ്ടിവന്നു. അപ്പോൾ അവൻ
വഴിനടപ്പിനാൽ ക്ഷീണിച്ചു ഒ
രുകിണറ്റിന്നരികെ ഇരുന്നി
രുന്നു. അവിടെ ശമൎയ്യക്കാരി
യായ ഒരു സ്ത്രീ വെള്ളം കോരു
വാൻ വന്നു. യേശു അവളോടു;
“എനിക്കു കുടിപ്പാൻ തരിക” എ
ന്നു പറഞ്ഞു. അവൾ അവ
നോടു യഹൂദന്മാൎക്കു ശമൎയ്യരോടു

"https://ml.wikisource.org/w/index.php?title=താൾ:56E238.pdf/58&oldid=197644" എന്ന താളിൽനിന്ന് ശേഖരിച്ചത്