ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 68 —

ഇവയെ പരീക്ഷിപ്പിൻ! സത്യമായതിനെ സ്വീകരി
ക്കുന്നതു നിങ്ങൾക്കു ഉചിതമാകുന്നു. ഭൂമിയിൽ നശി
ച്ചുപോകുന്ന വസ്തുക്കളെ പരീക്ഷിക്കുന്നതിൽ മാത്രം
തങ്ങളുടെ ബുദ്ധിയെ ഉപയോഗിക്കുകയും, ഇതിനെ
ക്കാൾ പ്രയോജനവും അമൂല്യവും ആയിരിക്കുന്ന മത
വിഷയത്തിൽ കുരുടന്മാരെ പോലെ മൌനമായിരി
ക്കുന്നതും മനുഷ്യൎക്കു ലജ്ജാവഹമായ കാൎയ്യമാകുന്നു
എന്നു ഓൎത്തുകൊൾവിൻ!

ഒരുവൻ ഈ പുസ്തകത്തെ ആദി തൊട്ടു അന്തം
വരെ പാരപക്ഷം കൂടാതെ വായിച്ചാൽ അവൻ, കൃ
ഷ്ണൻ കുലപാതകം ചെയ്തിട്ടുള്ള ഒരു വെറും മനുഷ്യൻ
അത്രെ എന്നും ക്രിസ്തൻ ഏകരക്ഷിതാവാകുന്ന ദൈ
വാവതാരം ആകുന്നു എന്നും നിസ്സംശയം സമ്മതി
ക്കേണ്ടിവരും. കൃഷ്ണൻ മരിച്ചിട്ടു ഉയിൎത്തുവന്നിട്ടില്ല.
ക്രിസ്തനോ മരിച്ചവരിൽനിന്നു പുനരുത്ഥാനം ചെ
യ്തിരിക്കുന്നു. അവൻ പരലോകത്തിൽ വാണുകൊ
ണ്ടു ഭൂമിയിൽ തനിക്കുള്ളവരോടു കൂടെ നിത്യവും ഇ
രിക്കുന്നു. കൃഷ്ണന്റെ പേരുകളിൽ ശക്തിയും രക്ഷ
യും ഇല്ല. എന്നാൽ ക്രിസ്തന്റെ നാമത്തിലോ; “അ
വന്റെ നാമത്തിൽ വിശ്വസിക്കുന്ന എല്ലാവൎക്കും
പാപങ്ങളുടെ മോചനമാകുന്ന വീണ്ടെടുപ്പുണ്ടു എന്നു
സകല പ്രവാചകന്മാരും സാക്ഷി ചൊല്ലിയിരിക്കു
ന്നു’’. (അപോ. പ്ര. 10, 48.) ദൈവം അവനെ അത്യു
ന്നതപ്പെടുത്തി സകല നാമത്തിന്നും മേലായ നാമം
നല്കി; യേശുവിന്റെ നാമത്തിങ്കൽ സ്വൎലോകരുടെ
യും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ
ഒക്കെയും മടങ്ങേണ്ടതിന്നും, എല്ലാ നാവും യേശുക്രി

"https://ml.wikisource.org/w/index.php?title=താൾ:56E238.pdf/72&oldid=197658" എന്ന താളിൽനിന്ന് ശേഖരിച്ചത്