ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

2 രണ്ടാംപാഠപുസ്തകം.

നല്ല കുട്ടി ചെറുപ്രാണികളെയും സാധുമൃഗങ്ങളെയും
അടിക്കയും ഉപദ്രവിക്കയും ഇല്ല. പക്ഷികളുടെ കൂടു കണ്ടാൽ
അതു തൊടുകയോ പക്ഷിയെയും കുട്ടികളെയും പിടിക്കയോ
ചെയ്കയില്ല. വീട്ടിലുള്ള നാൕ പൂച്ച മുതലായവറ്റെ അടി
ക്കയും വേദനപ്പെടുത്തയും ചെയ്കയില്ല.

നല്ല കുട്ടികളെ എല്ലാ മനുഷ്യരും ദൈവവും സ്നേഹിക്കും.

ശ്രമിക്കും സഹോദരസഹോദരിമാർ ഏഷണി സംസൎഗ്ഗം
പിറുപിറുക്ക ഉടപ്പിറന്നവർ ഭേദിപ്പിക്ക വിവേകം
അപമാനിക്ക അസഭ്യവാക്കുകൾ വണക്കം

2. പ്രാണിഹിംസ.

ഈച്ച, പുഴു, പാപ്പാത്തി, തവള മുതലായ അനേകം ഉപ
ദ്രവികളല്ലാത്ത ചെറുജീവികൾ നമ്മുടെ ചുറ്റിലും ഉണ്ടു.
ചില കുട്ടികൾ എന്നുമാത്രമല്ല, മുതിൎന്നവരും കൂടെ അവയെ
കാണുമ്പോൾ ഉപദ്രവിക്കയോ അവറ്റിന്നു ജീവഹാനി വരു
ത്തുകയോ ചെയ്യാറുണ്ടു. നാം ഒരിക്കലും അങ്ങിനെ ചെയ്യ
രുതു. കാരണം അനാവശ്യമായി ഏതൊരു പ്രാണിയെയും
വേദനപ്പെടുത്തുന്നതു എത്രയും തെറ്റായ ഒരു ക്രിയയാകുന്നു.
അതുകൂടാതെ നാം പ്രാണികളെ ഹിംസിച്ചു ശീലിച്ചു പോയാൽ
ക്രമേണ നമ്മുടെ സമസൃഷ്ടികളെയും അങ്ങിനെ തന്നെ ദ്രോ
ഹിക്കയും ഒടുവിൽ വലുതായ ദുഷ്ക്രിയകൾ ചെയ്വാൻ മടിക്കാ
തിരിക്കയും ചെയ്യും. വല്ല ഒരു ജീവജന്തുവിനെയും കൊല്ലുവാൻ

"https://ml.wikisource.org/w/index.php?title=താൾ:56E241.pdf/10&oldid=197172" എന്ന താളിൽനിന്ന് ശേഖരിച്ചത്