ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രാണിഹിംസ. 3

നമുക്കു മനസ്സു വരുമ്പോൾ നമ്മെക്കാൾ ശക്തരായ വല്ലവരും
നമ്മെ കൊല്ലുവാൻ ഭാവിച്ചാൽ നമ്മുടെ അപ്പോഴത്തെഅ
വസ്ഥ എന്തായിരിക്കും എന്നു നാം വിചാരിക്കേണ്ടതാകുന്നു.
നമുക്കു ഒരു ജന്തുവിനെ കൊല്ലുവാൻ എളുപ്പത്തിൽ സാധി
ക്കും എങ്കിലും ജീവാപായം വന്നുപോയ ഒരു പ്രാണിക്കു തിരി
കെ ഉയിർകൊടുപ്പാൻ നമുക്കു കഴിയുമോ? ഇല്ല. അതു
കൊണ്ടു യാതൊരു ജീവിയെയും കൊല്ലരുതു, ഹിംസിക്കയും
അരുതു.

കഥ.

അനേകം നൂറ്റാണ്ടുകൾക്കു മുമ്പെ വിലാത്തിയിൽ കരൽ
എന്നു പേരായ ഒരു ചക്രവൎത്തി ഉണ്ടായിരുന്നു. അദ്ദേഹം
യുദ്ധം ചെയ്യുന്നതിലും രാജ്യം ഭരിക്കുന്നതിലും ഒരുപോലെ
സമൎത്ഥനായിരുന്നു. ഒരിക്കൽ താൻ പാളയം അടിച്ചു പാൎത്തി
രുന്ന സ്ഥലത്തുനിന്നു തന്റെ തമ്പു നീക്കുവാൻ കല്പിച്ച
പ്പോൾ ഒരു മീവൽപക്ഷി അതിന്റെ ഒരു മുക്കിൽ ഒരു കൂടു
കെട്ടി കുഞ്ഞുങ്ങളെ വിരിപ്പിച്ചതു കണ്ടു. അതു കണ്ട ഉടനെ
ചക്രവൎത്തി തമ്പു പൊളിക്കരുതു എന്നും പക്ഷികൾ വളൎന്നു
പറന്നുപോകുംവരെ ആരും അതിന്റെ സമീപം പോകരു
തെന്നും സൈന്യങ്ങളുടെ ഇടയിൽ ഒരു വിളംബരം പ്രസിദ്ധ
മാക്കി. ഇങ്ങിനെ മഹാനായ ആ ചക്രവൎത്തിപോലും എളിയ
ഒരു പക്ഷിയുടെ ജീവനെ എത്രയും വിലമതിച്ചിരുന്നു.

"നീതിമാൻ തന്റെ മൃഗത്തിന്റെ ജീവനെ വിലമതി
ക്കുന്നു. എങ്കിലും ദുഷ്ടന്മാരുടെ കരുണകൾപോലും ക്രൂര
മായവ" എന്നു മഹാ ജ്ഞാനിയായ ശലമോൻ രാജാവു പറ
ഞ്ഞിരിക്കുന്നു.

പ്രാണിഹിംസ ജീവഹാനി സമസൃഷ്ടികൾ ജീവാപായം പാളയം
ഉപദ്രവികൾ അനാവശ്യം ദ്രോഹിക്ക ഉയിർ സൈന്യങ്ങൾ
മുതിൎന്നവർ ഹിംസിച്ചു ദുഷ്ക്രിയകൾ നൂറ്റാണ്ടു വിളംബരം
"https://ml.wikisource.org/w/index.php?title=താൾ:56E241.pdf/11&oldid=197173" എന്ന താളിൽനിന്ന് ശേഖരിച്ചത്