ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

4 രണ്ടാംപാഠപുസ്തകം.

3. പ്രാണിഹിംസ (തുടൎച്ച).

1. ഒരു ചെറുക്കൻ ഒരു ദിവസം ഒരു അപ്പവുമായി ഒരു
പീടികയുടെ കോലായിൽ ചെന്നിരുന്നു അതു തിന്മാൻ തുടങ്ങി.
കുറെദൂരെ ഒരു നാൕ കിടന്നുറങ്ങിയിരുന്നു. അവൻ അതിനെ
തട്ടി ഉണൎത്തി അതിന്നു ഒരു കഷണം അപ്പം വെച്ചു കാണിച്ചു.
നാൕ ഏറ്റവും ആഗ്രഹത്തോടും കൂടെ വായും തുറന്നു
കൊണ്ടു അവന്റെ അടുക്കലേക്കു വന്ന ഉടനേ അവൻ തന്റെ
കയ്യിലുണ്ടായിരുന്ന ഒരു വടികൊണ്ടു അതിന്റെ അണ്ണാക്കിൽ
കുത്തി. അപ്പോൾ അതു ഭയങ്കരമായി നിലവിളിച്ചും കൊ
ണ്ടു ഓടിപ്പോയി. ഇതു കണ്ടുനിന്നിരുന്ന പീടികക്കാരൻ
കുറേ നേരം കഴിഞ്ഞപ്പോൾ അവനെ വിളിച്ചു ഒരു മുക്കാൽ
വെച്ചു കാണിച്ചു. അവൻ അതുകൊണ്ടു അപ്പം വാങ്ങിത്തി
ന്നാം എന്ന ആശയോടെ കൈ നീട്ടിയ ഉടനെ പീടികക്കാരൻ
ഒരു ചൂരൽകൊണ്ടു കൈവിരലുകളുടെ കെണിപ്പിനു തന്നെ
കഠിനമായി ഒരടികൊടുത്തു. അപ്പോൾ ചെറുക്കൻ നിലവി
ളിച്ചു അതു ചെയ്ത സംഗതി ചോദിച്ചപ്പോൾ പീടികക്കാരൻ
"നിന്നെ ആ നിൎദ്ദോഷിയായ നാൕ വല്ലതും ചെയ്തിരുന്നു
വോ? നീ അതിനെ ഒരു ഹേതുവും കൂടാതെ വേദനപ്പെടുത്തി
യില്ലേ? ഇപ്പോൾ നിണക്കു വേദനയുണ്ടോ?" എന്നുമാത്രം
ചോദിച്ചു.

2. അമേരിക്കാരാജ്യത്തിൽ ഒരു പോൎക്കളത്തിൽ വെച്ചു ഒരി
ക്കൽ ഒരു പടയാളിക്കു കാലിന്റെ നരിയാണിക്കു ഒരു വെടി
കൊണ്ടു അസ്ഥിയാകെ തകൎന്നുപോയതിനാൽ ആ കാൽ
കുറെ മേല്പട്ടുവെച്ചു മുറിക്കേണ്ടിവന്നു. അങ്ങിനെ ഒരു അംഗ
ഹീനനായി രോഗശാലയിൽ കിടക്കുമ്പോൾ അവൻ തന്റെ
സമീപസ്ഥരായ രോഗികളോടു തന്റെ ചെറുപ്രായത്തിലെ
പാപം ഏറ്റു പറഞ്ഞതെന്തെന്നാൽ:— ഞാൻ ഒരു ബാല

"https://ml.wikisource.org/w/index.php?title=താൾ:56E241.pdf/12&oldid=197174" എന്ന താളിൽനിന്ന് ശേഖരിച്ചത്