ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പറവകൾ. 5.

നായിരുന്നപ്പോൾ പ്രാണികളെ ദ്രോഹിക്കുന്നതു എനിക്കെ
ത്രയും ഉല്ലാസകരമായിരുന്നു. ഈച്ചകളുടെ ചിറകു മുറിച്ചു
വിട്ടുകളയും. എറുമ്പു മുതലായ പ്രാണികളുടെ കാൽ മുറിച്ചു
അവറ്റെ അൎദ്ധപ്രാണങ്ങളാക്കി വിട്ടുകളയും. ഇങ്ങിനെ
ഏറിയ ജീവികളെ ഞാൻ അംഗഭംഗം വരുത്തി ദ്രോഹിച്ചി
ട്ടുണ്ടു. ആർ ഉപദേശിച്ചിട്ടും അനുസരിച്ചിട്ടില്ല. ഇപ്പോൾ
ഇതാ അവെക്കു അന്നുണ്ടായിരുന്ന വേദന ഏതു വിധമായി
രുന്നു എന്നറിവാൻ എനിക്കു സംഗതിവന്നിരിക്കുന്നു.

ഈ കഥകളിൽനിന്നു നാം പഠിക്കുന്നതു പ്രാണികളെ
ദ്രോഹിക്കുന്നവൎക്കു ചിലപ്പോൾ ഈ ലോകത്തിൽ വെച്ചു
തന്നെ തക്കതായ ശിക്ഷ ലഭിക്കും എന്നാകുന്നു.

അണ്ണാക്ക് ഹേതു നരിയാണി രോഗശാല അൎദ്ധപ്രാണൻ
കെണിപ്പു പോൎക്കളം അസ്ഥി സമീപസ്ഥർ ഉല്ലാസകരം
നിൎദ്ദോഷി പടയാളി അംഗഹീനൻ അംഗഭംഗം

4. പറവകൾ.

ചിറകുള്ള ജന്തുക്കളെ വിദ്വാന്മാർ പ്രധാനമായി രണ്ടു വ
ൎഗ്ഗങ്ങളായി വിഭാഗിച്ചിരിക്കുന്നു. ഒരു വകെക്കു ചിറകുണ്ടെ
ങ്കിലും അധികം ദൂരത്തിലും വേഗത്തിലും പറപ്പാൻ കഴിക
യില്ല. അവ അധികമായി നടക്കുന്നു. ഇതിന്നു കോഴിവൎഗ്ഗം
എന്നു പേർ. കോഴി, വാത്തു, തൎക്കി, മയിൽ, ഒട്ടകപ്പക്ഷി,
കുളക്കോഴി മുതലായവ ഇതിൽ അടങ്ങിയിരിക്കുന്നു. നല്ലവണ്ണം
പറക്കുവാൻ കഴിയുന്നതു രണ്ടാം വൎഗ്ഗം. കാട്ടുമൃഗങ്ങളിൽ
പുല്ലുമേഞ്ഞു ജീവിക്കുന്നവയും മറ്റു മൃഗങ്ങളെ കൊന്നുതിന്നു
ന്നവയും ഉള്ള പ്രകാരം പക്ഷികളുടെ ഇടയിലും പഴങ്ങളും
ധാന്യങ്ങളും മാത്രം തിന്നുന്നവയും ഉണ്ടു, മാംസം ഭക്ഷിക്കുന്ന
വയും ഉണ്ടു. പ്രാവു, കുയിൽ, മൈന, തത്ത, പഞ്ചവൎണ്ണ

"https://ml.wikisource.org/w/index.php?title=താൾ:56E241.pdf/13&oldid=197175" എന്ന താളിൽനിന്ന് ശേഖരിച്ചത്