ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

6 രണ്ടാംപാഠപുസ്തകം.

ക്കിളി, കുരികിൽ മുതലായി മനുഷ്യന്നു എത്രയും പ്രിയമുള്ള
പക്ഷികൾ പഴവും ധാന്യവും തിന്നുന്നു. സൂചീമുഖിയെ
പോലെയുള്ള ചില നന്ന ചെറിയ പക്ഷികൾക്കു പുഷ്പങ്ങളി
ലുള്ള മധു പാനംചെയ്യുന്നതു വളരെ ഇഷ്ടം.

കഴുകൻ, പരന്തു, പ്രാപ്പിടിയൻ, ആനറാഞ്ചൻ എന്നിവ
ചെറുപക്ഷികളെയും കോഴിക്കുട്ടികളെയും പിടിച്ചു തിന്നുന്നു.
നാം നിത്യം കാണുന്ന കാക്കയും അങ്ങിനെ തന്നെ. ഇവെ
ക്കൊക്ക വളരെ ഉറപ്പുള്ള കൊക്കും മൂൎച്ചയുള്ള നഖങ്ങളുമുണ്ടു.
കഴുകൻ വളരെ ഉയരത്തിൽ പറക്കും. അതിന്നു ശവം തിന്നു
ന്നതു അധികം താത്പൎയ്യം. അതിനാൽ വായുവിന്നു അശുദ്ധി
വരുന്ന സാധനങ്ങളിൽ ഒന്നു കഴുകൻ ഇല്ലാതാക്കുന്നു. ആന
റാഞ്ചൻ ചെറു ആട്ടിൻകുട്ടികളെ റാഞ്ചി കൊണ്ടുപോയിക്ക
ളയും.

ഗരുഡനും ചെമ്പോത്തും പാമ്പുകളെ കണ്ട ഇടത്തു
നിന്നു കൊത്തിക്കൊന്നു തിന്നുന്നതിനാൽ ആ വിഷജന്തുക്കളെ
വളരെ പെരുകാൻ സമ്മതിക്കാതിരിക്കുന്നു. പകൽ കണ്ണു

"https://ml.wikisource.org/w/index.php?title=താൾ:56E241.pdf/14&oldid=197176" എന്ന താളിൽനിന്ന് ശേഖരിച്ചത്