ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പറവകൾ. 7

കാണാത്ത നത്തും കൂമനും മാംസഭോജികളാകുന്നു. അവെ
ക്കു വെളിച്ചം പൊറുത്തുകൂടായ്കയാൽ പകൽ ഒളിച്ചിരിക്കും.
രാത്രി പുറമെ വന്നു ചെറു പക്ഷികളെയും പ്രാണികളെയും
പിടിച്ചു തിന്നും.

കൊക്കു, പൊന്മ,(മീൻകള്ളത്തി) നാര, കണ്ട്യപ്പൻ എന്നി
ങ്ങിനെ ചില പക്ഷികൾക്കു മത്സ്യത്തോടു എത്രയും ഇഷ്ടം.

മാംസഭോജിയായ പറവകളുടെ കൂട്ടത്തിൽ മത്സ്യം
തിന്നുന്ന ചില പക്ഷികളെ മാത്രമേ മനുഷ്യൻ ഭക്ഷിക്കാറുള്ളു.
അതിന്നു പുറമെ പ്രാവു, കുയിൽ, കാട എന്നിവറ്റെ പ്രധാ
നമായി തിന്നുന്നു.

മൈന, തത്ത, പഞ്ചവൎണ്ണക്കിളി എന്നീ പക്ഷികളെ പോ
റ്റി സംസാരിപ്പാൻ അഭ്യസിപ്പിക്കുന്നു.

മൃഗങ്ങളെപോലെ ചെവിയും പല്ലും പക്ഷികളെപോലെ
ചിറകും ഉള്ളതിന്നു കടവാതിൽ എന്നു പേർ. ഇതു അണ്ഡജം
അല്ല, ചിറകിന്നു തൂവലും ഇല്ല.

"https://ml.wikisource.org/w/index.php?title=താൾ:56E241.pdf/15&oldid=197177" എന്ന താളിൽനിന്ന് ശേഖരിച്ചത്