ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

8 രണ്ടാംപാഠപുസ്തകം.

വൎഗ്ഗങ്ങൾ പാനംചെയ്ക ഗരുഡൻ മാംസഭോജി
പഞ്ചവൎണ്ണം നിത്യം മത്സ്യം അഭ്യസിപ്പിക്ക
മധു റാഞ്ചി പെരുകുവാൻ അണ്ഡജം

5. കൃഷി.

നമ്മുടെ നാട്ടിലെ പ്രധാനഭക്ഷണപദാൎത്ഥം അരിയാക
യാൽ ഇവിടത്തേ മുഖ്യകൃഷിയും നെല്ലാകുന്നു. നെൽകൃഷി
ചെയ്യുന്ന സ്ഥലങ്ങൾക്കു വയലുകൾ അല്ലെങ്കിൽ പാടങ്ങൾ
എന്നു പേർ. പറമ്പുകളിലും നെൽകൃഷി ചെയ്യാറുണ്ടെങ്കി
ലും അതു നന്നായി വിളയുന്നതു ആറ്റുവളം കൂടുന്ന പാടങ്ങ
ളിലാകുന്നു.

കൃഷി ചെയ്വാൻ ഒന്നാമതു നിലം നന്നായി ആഴത്തിൽ
മുറിച്ചു ഉഴുതു ശരിയാക്കേണം. അതിന്റെ ശേഷം കള്ളിയും
വരമ്പും എടുത്തു മണ്ണിൽ നല്ല ഫലശക്തി ഉണ്ടാക്കാൻ തക്ക
വണ്ണം തോലും, വളവും, ചാരവും ചേൎത്തു കലൎത്തേണം. ഈ
രാജ്യത്തിൽ മഴത്തഞ്ചം നോക്കി വിത്തു വിതക്കേണം. കിഴക്കൻ
ദിക്കുകളിൽ കുളങ്ങളിൽനിന്നും, ഏരികളിൽനിന്നും വെള്ളം
വിട്ടു നനക്കുന്നതിനാൽ അവൎക്കു ഏതു സമയത്തും കൃഷി
പ്പണി നടത്താം. വിത്തു മുളച്ചാൽ അതിന്നു ഞാർ എന്നു
പേർ. അതു പറിച്ചെടുത്തു വീണ്ടും നടുന്നു. ഇതിന്നു നാട്ടിപ്പ
ണിയെന്നും ഞാറ്റുവേല എന്നും പറയും. ഇങ്ങിനെ പറിച്ചു
നടാത്ത കൃഷിയും ഉണ്ടു. ഇതിന്റെ ഇടയിൽ മറ്റു ചെടി
കൾ മുളക്കുന്നവെക്കു കളകൾ എന്നു പേർ. കള പറിച്ചു കളയേ
ണ്ടതാകുന്നു. അല്ലെങ്കിൽ നെല്ല് ഞെരുങ്ങിപ്പോകയോ അതു
വലിക്കേണ്ടും വളം ഈ കള വലിച്ചെടുക്കുകയോ ചെയ്യും. കതിർ
പുറപ്പെട്ടു കുറെ കഴിഞ്ഞാൽ അതിൽ ഒരു വക പാൽ നിറയും.
ഈ പാൽ ഉറച്ചാൽ നല്ല നെന്മണികളാകും. പാലില്ലാത്ത

"https://ml.wikisource.org/w/index.php?title=താൾ:56E241.pdf/16&oldid=197178" എന്ന താളിൽനിന്ന് ശേഖരിച്ചത്