ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സമുദ്രം, തടാകം, ദ്വീപു. 9

വെക്കു ചാഴിയെന്നും പതിർ എന്നും പേർ. മണി പഴുത്തു കുല
ചാഞ്ഞാൽ മൂൎന്നെടുക്കുന്നു. അതിന്റെ ശേഷം അതു കറ്റ
കളാക്കി കെട്ടി കളത്തിൽ കൊണ്ടു പോയി മെതിച്ചു പതിർ പാ
റ്റി നല്ല ധാന്യം കളപ്പുരയിലോ നെല്ലറയിലോ സൂക്ഷിക്കും.

നെല്ല് കൂടാതെ എള്ള്, ചാമ, മുത്താറി, തിന, ചോളം,
തുവര മുതലായ ധാന്യങ്ങളും ഈ നാട്ടിൽ കൃഷി ചെയ്യാറുണ്ടു.

തോട്ടങ്ങളിൽ തെങ്ങു, കഴുങ്ങു, പന, മാവു പിലാവു മുത
ലായ ഫലവൃക്ഷങ്ങളും ചേമ്പു, ചേന മുതലായ കിഴങ്ങു കളും
ചീര, വഴുതിന, പടോലം, കൈപ്പ, കുമ്പളം, മത്തൻ, പയർ,
അവര മുതലായ തൎക്കാരികളും സസ്യങ്ങളും പലവിധ പുഷ്പ
ച്ചെടികളും കൃഷി ചെയ്തു വരുന്നു. ഈ സസ്യങ്ങൾ വേനൽ
കാലത്തും നട്ടു നനച്ചുണ്ടാക്കാം.

ഭക്ഷണപദാൎത്ഥം ഫലശക്തി ധാന്യങ്ങൾ
ആറ്റുവളം ഏരി തൎക്കാരികൾ
ഉഴുതു കളം പുഷ്പച്ചെടികൾ

6. സമുദ്രം, തടാകം, ദ്വീപു.

ഭൂമി ഉരുണ്ട ഒരു ഗോളമാകുന്നു എന്നു നിങ്ങൾ പഠിച്ചി
രിക്കുന്നുവല്ലോ. ഇപ്പോൾ അതിന്റെ ഉപരിഭാഗം ഏതുവിധ
ത്തിലുള്ളതാകുന്നു എന്നു പറയാം. ഭൂമിയുടെ ഏകദേശം

"https://ml.wikisource.org/w/index.php?title=താൾ:56E241.pdf/17&oldid=197179" എന്ന താളിൽനിന്ന് ശേഖരിച്ചത്