ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

10 രണ്ടാംപാഠപുസ്തകം.

മുക്കാലംശവും വെള്ളമാകുന്നു. കാലംശം മാത്രമേ ഉണങ്ങിയ
നിലമായിട്ടുള്ളു. ഈ ഉണങ്ങിയ നിലത്തെ ചുറ്റിയിരിക്കുന്ന
അത്യന്തം വിസ്തീൎണ്ണമുള്ള വെള്ളനിലകൾക്കു സമുദ്രം എന്നു
പേർ. സ്വല്പം ചെറുതായാൽ കടൽ എന്നു പറയും. നമ്മുടെ
മലയാളരാജ്യത്തിന്റെ ഒരു ഭാഗം മുഴുവനെ കടലാകുന്നു.
കടലിലെ വെള്ളം നമുക്കു കുടിപ്പാൻ കഴികയില്ല. കാരണം
അതു വളരെ ഉപ്പുരസമുള്ളതാകുന്നു. ഉപ്പൂരസം അല്ലാതിരു
ന്നാൽ വെള്ളം നാറിപ്പോകയും അതിലുള്ള നാനാതരമത്സ്യ
ങ്ങൾ ആസകലവും നശിച്ചുപോകയും ചെയ്യും. കടൽ ഒരി
ക്കലും ശാന്തമായിരിക്കുന്നില്ല. കാറ്റു നിമിത്തം വലിയ തിര
കൾ ഉരുണ്ടുരുണ്ടു വന്നു കരെക്കു പൊട്ടി അലെക്കും.

ഉണങ്ങിയ നിലത്തു മലകളും താഴ്വരകളും സമനിലങ്ങളും
ഉള്ളതു പോലെ സമുദ്രത്തിലും ഉണ്ടു. അതുകൊണ്ടു കടലിൽ
ആഴം പലേടത്തും പലപ്രകാരമത്രെ. ചില സ്ഥലങ്ങളിൽ
കടലിലെ മലകൾ വെള്ളത്തിൻ മീതെ പൊങ്ങിക്കാണാം.
ഇവറ്റിൽ ചെറുവകകൾക്കു തുരുത്തി എന്നും വലിയവെക്കു
ദീപു എന്നും പേർ. വേറൊരു വിധത്തിൽ ചില ദീപുകൾ
ഉണ്ടാകാറുണ്ടു. സമുദ്രത്തിൽ ഒരുവക കൃമികളുണ്ടു. അവ
അവറ്റിന്റെ ഉടലിൽനിന്നുത്ഭവിക്കുന്ന ഒരുവക സാധനം
കുറേശ്ശ കുറേശ്ശയായി അടിമുതൽ മുകളോളം കെട്ടി ഉയൎത്തുന്നു.
ഇവ വെള്ളത്തിന്റെ മീതെ എത്തിയാൽ അവറ്റിന്മേൽ ഓള
ങ്ങൾ അടിച്ച കയറ്റുന്ന ഇലകളും മരക്കഷണങ്ങളും മറ്റും
ദ്രവിച്ചു മണ്ണായിത്തീരുകയും അതിന്മേൽ പക്ഷികൾ കാഷ്ഠി
ക്കുന്ന ഓരോവിധം വിത്തുകൾ മുളച്ചു സസ്യങ്ങളും വൃക്ഷ
ങ്ങളും ഉണ്ടാകയും ഇങ്ങിനെ മനുഷ്യൎക്കു വസിപ്പാൻതക്ക നില
മായി തീരുകയും ചെയ്യും.

ഒരു ദ്വീപു നാലു പുറവും വെള്ളത്താൽ ചുറ്റപ്പെട്ടിരി
ക്കുന്നതു പോലെ തന്നെ കരയിൽ നാലു പുറവും ഉണങ്ങിയ

"https://ml.wikisource.org/w/index.php?title=താൾ:56E241.pdf/18&oldid=197180" എന്ന താളിൽനിന്ന് ശേഖരിച്ചത്