ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

12 രണ്ടാംപാഠപുസ്തകം.

ആ വ്യസനം അവൻ അധികമായി അറിഞ്ഞില്ല. ഒന്നാമതു
അവൻ കടൽതീരത്തിൽ കണ്ട ആമകളെ പിടിച്ചു അതി
ന്റെ മാംസം തിന്നുപജീവിച്ചു എങ്കിലും കാലക്രമേണ
അതിൽ മനസ്സു വെടിഞ്ഞുപോയി. കാട്ടാടുകൾ അവിടെ
അനവധിയുണ്ടായിരുന്നു. അവൻ അവറ്റിന്റെ പിന്നാലെ
ഓടി അവയെ പിടിക്കുവാൻ നിത്യാഭ്യാസത്താൽ പ്രാപ്തനായി
ത്തീൎന്നു. പക്ഷെ ദീനം പിടിപെട്ടാൽ ഇതു ചെയ്വാൻ കഴിക
യില്ലല്ലൊ എന്നു കരുതി അവൻ ആട്ടിങ്കുട്ടികളെ കാലിന്നു
മുടന്തുവരുത്തി തന്റെ കുടിഞ്ഞിലിന്റെ ചുറ്റും കൂട്ടമായിട്ടു
പോറ്റി വളൎത്തി. അവിടെ വളരെ എലികളും ഉണ്ടായിരുന്നു.
അവ അവൻ ഉറങ്ങുമ്പോൾ അവന്റെ കാൽ കാൎന്നുകളക
യോ ഉടുപ്പുകളും മറ്റും കടിച്ചു കീറുകയോ ചെയ്തുകൊണ്ടു
വളരെ ഉപദ്രവിച്ചു. അതു നിൎത്തൽ ചെയ്വാൻ അവൻ കാട്ടു
പൂച്ചകളെ മെരുക്കിവളൎത്തി. വസ്ത്രങ്ങളെല്ലാം കീറിയപ്പോൾ
അവൻ തോൽകൊണ്ടു ഉടുപ്പുണ്ടാക്കി ഉടുത്തു. ഒരിക്കൽ
അവൻ ഒരു ആട്ടിനെ പിന്തുടൎന്നോടുമ്പോൾ ഒരു മലശിഖര
ത്തിന്മേൽനിന്നു കാൽ ഇടറി വീണു ബോധം കെട്ടുപോയി.
ബോധം വന്നപ്പോൾ മൂന്നുദിവസം താൻ അങ്ങിനെ കിടന്നു
എന്നു ചന്ദ്രന്റെ വൃദ്ധികൊണ്ടറിഞ്ഞു. [ചന്ദ്രൻ ദിവസേന
വളരുന്നതും കുറയുന്നതും നിങ്ങൾ കണ്ടിരിക്കുമല്ലൊ.] ഇങ്ങി
നെ അവൻ ആദികാലത്തിൽ ജനങ്ങളെ കാണാതെ വളരെ
ദുഃഖിക്കയും സമുദ്രത്തിൽനിന്നു രാത്രി കരമേൽ കയറി ഭയങ്ക
രമായി നിലവിളിക്കയും ഗൎജ്ജിക്കയും ചെയ്ത ഘോരജന്തു
ക്കളെ ഭയപ്പെടുകയും ചെയ്തുവെങ്കിലും ക്രമേണ ആ ജീവനം
അവന്നു ഇമ്പകരമായിതോന്നി. ഒരു കപ്പൽ ആ കരെക്കണ
ഞ്ഞപ്പോൾ അവന്നു ആ ദ്വീപു വിടുവാൻ ആദ്യം ഇഷ്ടമു
ണ്ടായില്ലെങ്കിലും കപ്പൽക്കാരുടെ നിൎബ്ബന്ധത്താൽ സ്വരാജ്യ
ത്തിലേക്കു പോകയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:56E241.pdf/20&oldid=197182" എന്ന താളിൽനിന്ന് ശേഖരിച്ചത്