ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നായ്. 13

വിജനം കാൎന്നു വൃദ്ധി ഇമ്പകരം
മേധാവി മലശിഖരം ഘോരം അണഞ്ഞു
കടൽതീരം ഇടറി ജലജന്തുക്കൾ നിൎബ്ബന്ധം

8. നായ്.

നാൕ മനുഷ്യൻ പോറ്റി വളൎത്തുന്ന മൃഗങ്ങളിൽ വെച്ചു
ഏറ്റവും പ്രയോജനമുള്ള ഒരു ജന്തുവാകുന്നു. മനുഷ്യന്റെ
ജീവനെയും മുതലിനെയും കാക്കേണ്ടതിന്നും കാട്ടുമൃഗങ്ങളെ
അവന്റെ പാട്ടിലാക്കുവാൻ സഹായിക്കെണ്ടതിന്നും തക്ക
വണ്ണം ദൈവം നായെ സൃഷ്ടിച്ചു എന്നു തോന്നുന്നു. മനുഷ്യൻ
പാൎക്കുന്ന ഏതു രാജ്യത്തിലും നായേയും കാണാം. അത്യന്തം
കുളിരുള്ള ഉത്തരരാജ്യങ്ങളിലും ഏറ്റവും ചൂടുള്ള ഉഷ്ണഭൂമിക
ളിലും നായ് ഉണ്ടു. എങ്കിലും ഓരോ രാജ്യത്തിലെ നാൕ
അതാതു ദേശത്തിന്നു പറ്റിയ വിധത്തിലുള്ളതാകുന്നു.

നായ്ക്കളെ പലജാതികളും വൎഗ്ഗങ്ങളുമായി വിഭാഗിച്ചി
രിക്കുന്നു.

ഒന്നാമതു: നായാട്ടുനായ്ക്കൾ. ഇതിലും രണ്ടു പ്രധാന
വൎഗ്ഗങ്ങളുണ്ടു. ഒരു തരത്തിന്നു ഘ്രാണേന്ദ്രിയം എത്രയും വിശേ
ഷമായിട്ടുള്ളതാകുന്നു. വാസനയാൽ അതു മൃഗങ്ങളെ തേടി
പ്പിടിക്കും. മറ്റെ വകെക്കു ദൃഷ്ടി എത്രയോ ദീൎഗ്ഘം എത്തു
ന്നതാകുന്നു. വളരെ ദൂരെ ഒളിച്ചു കിടക്കുന്ന ഒരു മൃഗത്തിന്റെ
ശരീരാംശം ലേശമെങ്കിലും വെളിയിലുണ്ടെങ്കിൽ അതു കണ്ട
റിയും. ഈ വകെക്കു അതിവേഗത്തിൽ ഓടുവാനും കഴിയും.

രണ്ടാമതു: മനുഷ്യനെ ശുശ്രൂഷിക്കുന്ന നായ്ക്കൾ. ഇതിലും
പ്രധാനമായി രണ്ടു വൎഗ്ഗങ്ങളുണ്ടു. ഒരുവക, ആട്ടിടയന്മാരോടു
കൂടെ ആടുകളെ മേയിപ്പാൻ പോകും. ആടുകൾ ചിതറി നട
ക്കുമ്പോൾ അവറ്റെ കൂട്ടത്തിൽ കൊണ്ടു വന്നു ചേൎക്കും. ദുഷ്ട

2

"https://ml.wikisource.org/w/index.php?title=താൾ:56E241.pdf/21&oldid=197183" എന്ന താളിൽനിന്ന് ശേഖരിച്ചത്