ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

14 രണ്ടാംപാഠപുസ്തകം.

മൃഗങ്ങളിൽനിന്നു അവറ്റെ രക്ഷിക്കും. മറ്റെ വക മനുഷ്യ
ന്റെ വീടു കാത്തു അവന്റെ പ്രാണനെയും വസ്തുവകക
ളെയും രക്ഷിക്കുകയും ചെയ്യും. വിലാത്തിയിൽ ചില പൎവ്വത
പ്രദേശങ്ങളിൽ ഹിമം വീണു ഉറച്ചു പോകാറുണ്ടു. ചില
പ്പോൾ വഴിയാത്രക്കാർ ഈ മഞ്ഞിൽ അകപ്പെട്ടു മൂടി
പ്പോകും. അവരെ രക്ഷിക്കേണ്ടതിനായി ആ ദിക്കുകാർ ഈ
വകയിൽ ഒരു മാതിരി നായ്ക്കളെ വളൎത്തിവരുന്നു. ഈ നാ
യ്ക്കൾ മഞ്ഞിന്റെ ഉള്ളിൽ ആളുകൾ ഉണ്ടെങ്കിൽ ക്ഷണം
അറികയും മഞ്ഞു മാന്തിക്കളകയും ഉറക്കെ കുരച്ചുംകൊണ്ടു
ഈ അപായത്തെ തങ്ങളുടെ യജമാനന്മാരെ അറിയിക്കയും
ചെയ്യും.

നായ്ക്കളുടെ ബുദ്ധിയും സാമൎത്ഥ്യവും അവറ്റെക്കൊണ്ടു
മനുഷ്യൎക്കുള്ള പ്രയോജനവും വിവരിക്കുന്നതായ വാസ്തവസം
ഭവങ്ങൾ തന്നെ എഴുതുവാൻ തുടങ്ങിയാൽ ഒരു വലിയ പുസ്ത
കം നിറക്കാം.

പ്രയോജനം ഉത്തരരാജ്യം ദൃഷ്ടി ഹിമം
മുതൽ ഉഷ്ണഭൂമി ലേശം അപായം
പാട്ടിലാക്കുവാൻ ഘ്രാണേന്ദ്രിയം വെളി വാസ്തവം

9. നായ് (തുടൎച്ച).

കഥ.

1. വിലാത്തിയിൽ ഒരു വഴിയമ്പലത്തിൽ ചില വൎഷ
ങ്ങൾക്കു മുമ്പെ ഒരു നായുണ്ടായിരുന്നു. അതു ദിവസേന
കാലത്തു എട്ടുമണിക്കു വായിൽ ഒരു കൊട്ടയുമായി അപ്പത്തി
ന്നായി അപ്പക്കൂട്ടിലേക്കു ചെല്ലും. അപ്പക്കാരൻ ആ കൊട്ടക്ക
കത്തുള്ള പണം എടുത്തു ആ വിലെക്കുള്ള അപ്പം അതിൽ

"https://ml.wikisource.org/w/index.php?title=താൾ:56E241.pdf/22&oldid=197184" എന്ന താളിൽനിന്ന് ശേഖരിച്ചത്