ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നായ് (തുടൎച്ച). 15

ഇട്ടു കൊടുക്കും. അതുംകൊണ്ടു നേരെ ഓടി തന്റെ യജമാ
നന്നു കൊണ്ടു കൊടുക്കും. ഞായറാഴ്ച അപ്പം വില്ക്കാറില്ല
യായിരുന്നു. നായ്ക്കു ആ ദിവസവും കൂടി നിശ്ചയമുണ്ടായി
രുന്നു. ഞായറാഴ്ച അതു കൊട്ട എടുക്കയുമില്ല പോകയുമില്ല.
ഒരിക്കൽ അപ്പം കൊണ്ടുവരുമ്പോൾ മറ്റൊരു നാൕ അ
തിനെ ആക്രമിപ്പാൻ ഒരുമ്പെട്ടെങ്കിലും നാൕ കൊട്ട താഴെ
വെച്ചു ആ നായെ കഠിനമായി കടിച്ചുരുട്ടി ഓടിച്ചു കൊട്ടയും
എടുത്തു തന്റെ വഴിക്കു തന്നെ പോയി.

2. ഇംഗ്ലന്തിൽ കെൻറ്റ് എന്ന രാജ്യത്തിന്റെ കരെക്കു
സമീപം ഒരിക്കൽ ഒരു കപ്പൽ കൊടുങ്കാറ്റിനാൽ പാറമേൽ
കയറിപ്പോയി. അതിന്മേൽ തിരമാലകൾ ഏറ്റവും ഊക്കോ
ടെ അലെച്ചിരുന്നതിനാൽ അതു ക്ഷണത്തിൽ പൊളിഞ്ഞു
ഛിന്നഭിന്നമായി പോകും എന്നു കരെക്കു നിന്നവരെല്ലാം അ
റിഞ്ഞു. എങ്കിലും അതിന്റെ പാമരത്തിന്മേൽ ഉണ്ടായിരുന്ന
കയറുകളിന്മേൽ തൂങ്ങിയിരുന്ന എട്ടു കപ്പല്ക്കാരെ രക്ഷിപ്പാൻ
യാതൊരു നിൎവ്വാഹവും കണ്ടില്ല. കോൾ നിമിത്തം തോണി
ഇറക്കുവാൻ തന്നെ നിവൃത്തിയുണ്ടായില്ല. ഈ വൎത്തമാനം
കേട്ടിട്ടു കടല്ക്കരയിൽ ഓടിവന്ന ജനസമൂഹത്തിന്നിടയിൽ ഒരു
സായ്പും തന്റെ ഒരു നായോടു കൂട ഓടിവന്നിരുന്നു. അദ്ദേഹം

2*

"https://ml.wikisource.org/w/index.php?title=താൾ:56E241.pdf/23&oldid=197185" എന്ന താളിൽനിന്ന് ശേഖരിച്ചത്