ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

16 രണ്ടാംപാഠപുസ്തകം.

ഉടനേ ഒരു ചരടു ഒരു കോലിന്റെ തലെക്കു കെട്ടി ആ കോൽ
ആ നായെ കൊണ്ടു കടിപ്പിച്ചു അതിനോടു കപ്പലിലേക്കു
നീന്തുവാൻ പറഞ്ഞു. കാറ്റും കോളും പേടിക്കാതെ യജമാന
ന്റെ കല്പനപ്രകാരം കടലിലേക്കു ചാടി എത്രയും പ്രയാസ
ത്തോടെ ആ ചരടു കപ്പലിലേക്കെത്തിച്ചു. ആ ചരടിന്റെ
തലെക്കു പിന്നെ ഒരു തടിച്ച കമ്പക്കയർ കെട്ടിയതു കപ്പല്ക്കാർ
വലിച്ചെടുത്തു കപ്പലിന്റെ പാമരത്തോടു കെട്ടി ഭദ്രമാക്കി
മറ്റെ തല ഇങ്ങു കരെക്കും ഉറപ്പായി കെട്ടിയിരുന്നതിനാൽ
അതു പിടിച്ചുംകൊണ്ടു അവർ എട്ടു പേൎക്കും കരെക്കെത്തി
രക്ഷപ്പെടുവാൻ സംഗതിവന്നു. ആ നായും അവരോടു കൂടെ
നീന്തി കരക്കെത്തി. ഇങ്ങിനെ എട്ടാളുകളുടെ ജീവനെ ആ
നാൕ അന്നു മരണത്തിൽനിന്നുദ്ധരിച്ചു.

വഴിയമ്പലം കൊടുങ്കാറ്റു പാമരം സമൂഹം
ഒരുമ്പെട്ടു തിരമാലകൾ കോൾ ഭദ്രമാക്കി
അക്രമിപ്പാൻ ഛിന്നഭിന്നമായി നിവൃത്തി ഉദ്ധരിച്ചു

10. സദുപദേശം.

കാലത്തെയുണരേണം, ബാലകന്മാരേ, നിങ്ങൾ
ദൈവത്തെ മനസ്സിങ്കൽ നന്നായി നിനക്കേണം॥
നേരത്തെയുറങ്ങുമ്പോൾ കാത്തോരുദേവൻ തന്റെ
നാമത്തെ സ്തുതിക്കേണം വന്ദനം ചൊല്ലീടേണം॥
കോലത്തെ നല്ല വണ്ണം വൃത്തിയിൽ കഴുകേണം
ശീലത്തെ വിടക്കാക്കിത്തീൎക്കാതെയിരിക്കേണം॥
പാഠത്തെ പഠിക്കേണം മൂഢത്വം വിട്ടീടേണം
പീറത്വം ചെയ്തീടാതെ സമയം കഴിക്കേണം॥
അച്ഛനെ വണങ്ങേണം അമ്മയെ സ്നേഹിക്കേണം
മെച്ചമാണവർ ചൊന്നതെന്നുള്ളിൽ നിനക്കേണം॥

"https://ml.wikisource.org/w/index.php?title=താൾ:56E241.pdf/24&oldid=197186" എന്ന താളിൽനിന്ന് ശേഖരിച്ചത്