ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

18 രണ്ടാംപാഠപുസ്തകം.

ഇതിന്നായി എത്ര അധികം പ്രയത്നിക്കുന്നുവോ അത്ര അധി
കം ഫലവും അനുഭവമാകും. ലോഹങ്ങൾ ഭൂമിയിൽനിന്നു
കുഴിച്ചെടുത്തു ശുദ്ധി ചെയ്യേണം. ഇതെത്രയും പ്രയാസവും
അപായകരവുമായ ഒരു പ്രവൃത്തിയാകുന്നു. പരുത്തിച്ചെടി
നട്ടുണ്ടാക്കി പരുത്തി നൂറ്റു നൂലാക്കി അതുകൊണ്ടു തുണി
നെയ്തു നമുക്കു വസ്ത്രം ഉണ്ടാക്കേണ്ടിവരുന്നു. ഇതിന്നു കൃഷി
ക്കാർ, നെയ്ത്തുകാർ, തുന്നക്കാർ മുതലായ പല കൈവേലക്കാ
രുടെ അദ്ധ്വാനം ആവശ്യമാകുന്നു. ഇങ്ങിനെയുള്ള നാനാ
വിധപ്രയത്നങ്ങളാൽ മാത്രമേ മനുഷ്യൎക്കു ഓരോരുത്തനായോ
ഒരു രാജ്യത്തിന്നു മുഴുവനായോ ധനാധിക്യം ഉണ്ടാവാൻ കഴി
വു വരികയുള്ളൂ.

ഒരാളുടെ അദ്ധ്വാനത്തിന്റെ ഫലം മറ്റൊരാൾ മടിയ
നായിരുന്നു അനുഭവിക്കുന്നതു ന്യായമല്ല. ഈ രാജ്യത്തിൽ
അംഗഭംഗം യാതൊന്നുമില്ലാത്ത അനേകസുഖദേഹികൾ
ഭിക്ഷയാചിച്ചു അഹോവൃത്തി കഴിക്കുന്നു. സാക്ഷാൽ ആരോ
ഗ്യമില്ലാത്തവൎക്കു കിട്ടേണ്ടുന്ന ധൎമ്മം അവർ കൈക്കലാക്കുന്നു.
അങ്ങിനേത്തവൎക്കു ഭിക്ഷകൊടുക്കുന്നതിന്നു ധൎമ്മം എന്നു പറ
വാൻ പാടില്ല. അതു അവരെ മടിയരാക്കുവാൻ ഉത്സാഹിപ്പി
ക്കുന്ന ഒരു പ്രവൃത്തിയത്രെ. അവൎക്കു കൊടുക്കുന്ന പണമോ
സാധനങ്ങളോ വെറും നഷ്ടം എന്നേ പറവാൻ പാടുള്ളു.

ദൈവം ദേഹപ്രയത്നത്തിൽ വലുതായ ഒരു അനുഗ്രഹം
വെച്ചിട്ടുണ്ടു. പ്രയത്നിക്കുന്നവൎക്കു തങ്ങളുടെ അദ്ധ്വാനത്തി
ന്റെ സാഫല്യം കാണുമ്പോൾ തന്നെ ഒരു സന്തോഷം
ഉണ്ടാകും. ദേഹാദ്ധ്വാനം ചെയ്യുന്നവൎക്കു വെറുതെ ഇരുന്നു
കൊണ്ടു തങ്ങളുടെ പൂൎവ്വന്മാർ സമ്പാദിച്ചുവെച്ച ധനം കൊ
ണ്ടു ഉപജീവനം കഴിക്കുന്നവരെക്കാൾ ദേഹബലം ഉണ്ടാകും.
അദ്ധ്വാനിക്കുന്നവൎക്കു നല്ല വിശപ്പും ദഹനവും ഉണ്ടാകും
എന്നു മാത്രമല്ല താന്താൻ സമ്പാദിച്ചതിന്നു ഒരു പ്രത്യേക

"https://ml.wikisource.org/w/index.php?title=താൾ:56E241.pdf/26&oldid=197188" എന്ന താളിൽനിന്ന് ശേഖരിച്ചത്